ഇഷ്യു കാലയളവ്
2021 നവംബർ 30 മുതൽ ഡിസംബർ 02 വരെ
പ്രൈസ് ബാൻഡ്
₹ 870 മുതൽ -900 വരെ
ലോട്ട് സൈസ്
16 ഷെയറുകൾ
- മുഖ വില (Face Value) : ₹10 per share
- രജിസ്ട്രാർ : Kfin Technologies Pvt Ltd
- ഇഷ്യു എമൗണ്ട് : ₹7,249.18 Cr വരെ
- ഓഫർ ചെയ്യുന്ന മൊത്തം ഓഹരികൾ : 80,654,848 ഇക്വിറ്റി ഷെയറുകൾ വരെ
- ഐപിഒ ഓപ്പൺ ചെയ്യുന്ന ദിവസം : 2021 നവംബർ 30 ചൊവ്വാഴ്ച
- ഐപിഒ ക്ലോസ് ചെയ്യുന്ന ദിവസം: 2021 ഡിസംബർ 02 വ്യാഴാഴ്ച
- അലോട്ട്മെന്റിന്റെ ദിവസം : 07 ഡിസംബർ 2021
- ASBA യിൽ റീഫണ്ടുകൾ/അൺബ്ലോക്ക് ചെയ്യുന്നത് : 08 ഡിസംബർ. 2021
- ഓഹരികൾ ഡിപി അക്കൗണ്ടിലേക്ക് എത്തുന്നത് :09 ഡിസംബർ 2021
- വിപണിയിൽ വ്യാപാരം ആരംഭിക്കുന്നത്: 10 ഡിസംബർ. 2021
ഇപ്പോഴുള്ള ബിസിനസ്സ് വർധിപ്പിക്കുക എന്നതാണ് ഈ ഐപിഓ കൊണ്ട് കമ്പനി ഉദ്ദേശിക്കുന്നത്
CRISIL റിസർച്ച് പ്രകാരം 2021 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ ആരോഗ്യ ഇൻഷുറൻസ് വിപണിയിൽ 15.8% വിപണി വിഹിതമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് കമ്പനി ആണിത്. പ്രധാനമായി വ്യക്തിഗത ഏജന്റുമാർ വഴി ആരോഗ്യ ഇൻഷുറൻസ് പോളിസികൾ വിതരണം ചെയ്യുന്ന കമ്പനി ആണിവർ.
നേട്ടങ്ങൾ
- ഏറ്റവും വലിയ സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് കമ്പനിയാണിവർ.
- വളരെ വലിയ വിതരണ ശൃംഖല ഇവർക്കുണ്ട്.
- ഇവർ വളരെ നൂതനവും പ്രത്യേകവുമായ ഉൽപ്പന്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.
- ഉയർന്ന ക്ലെയിം അനുപാതവും ഉന്നത നിലവാരമുള്ള ഉപഭോക്തൃ സേവനവുംഇവർക്കുണ്ട്.
- സാങ്കേതികവിദ്യയിലും, നൂതനമായ ബിസിനസ്സ് ആശയങ്ങളിലും ഗണ്യമായ നിക്ഷേപം ഇവർ നടത്തുന്നുണ്ട്.
അപകടസാധ്യതകൾ
- COVID-19 പൊട്ടിപ്പുറപ്പെട്ടത് കമ്പനിയുടെ ബിസിനസിനെയും പ്രവർത്തനങ്ങളെയും സാരമായി ബാധിച്ചു.
- വ്യാജ ക്ലെയിമുകൾ മൂലമുള്ള നഷ്ടങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്.
- വിപണിയുടെ സ്ഥാനം നിലനിർത്തുന്നതിലും, വളർച്ച നിലനിർത്തുന്നതിലും, പുതിയ ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്നതിലും, അല്ലെങ്കിൽ പുതിയ വിപണികളെ ലക്ഷ്യമിടുന്നതിലും പരാജയം.
- ഭൂരിഭാഗം ലാഭവും പരിമിതമായ എണ്ണം ഇൻഷുറൻസ് ഉൽപ്പന്നങ്ങളെ ആശ്രയിചിരിക്കുന്നു.
- നിക്ഷേപ വരുമാനത്തിൽ ഇടിവ് ഉണ്ടാകുന്നു.
കൂടുതൽ വിവരങ്ങൾക്കായി സെബി സൈറ്റിൽ തിരയുക
ഐപിഓ നിക്ഷേപം ലാഭ നഷ്ട സാധ്യതകൾക്ക് വിദേയമാണ് കമ്പനിയെപ്പറ്റി കൂടുതൽ പഠിച്ച് മാത്രം നിക്ഷേപം നടത്തുക.
ഈ ഐപിഓ വാങ്ങാൻ താല്പര്യമുണ്ടെങ്കിൽ ഈ ലിങ്ക് ഉപയോഗിക്കുക