SUPRIYA LIFESCIENCE LIMITED IPO ഇഷ്യു തുക: ₹700 കോടി വരെ
SUPRIYA LIFESCIENCE LIMITED IPO ഇഷ്യു കഴിഞ്ഞ് ഉദ്ദേശിക്കുന്ന മാർക്കറ്റ് ക്യാപ്: ₹2,205 കോടി വരെ
ഓഫറിലുള്ള മൊത്തം ഓഹരികൾ : 25,547,445 ഇക്വിറ്റി ഓഹരികൾ വരെ
മുഖവില: ഒരു ഓഹരിക്ക് ₹2
പ്രൈസ് ബാൻഡ്: ₹265 മുതൽ ₹274 വരെ
ലോട്ട് സൈസ്: 54 ഷെയറുകൾ
രജിസ്ട്രാർ: ലിങ്ക് ഇൻടൈം ഇന്ത്യ പ്രൈവറ്റ്. ലിമിറ്റഡ്
ഐപിഒ ഓപ്പൺ:
ഡിസംബർ 16, 2021 വ്യാഴാഴ്ച
ഐപിഒ ക്ലോസ്:
ഡിസംബർ 20, 2021 തിങ്കൾ
- അലോട്ട്മെന്റിന്റെ ദിവസം : 23 ഡിസംബർ 2021
- ASBA യിൽ റീഫണ്ടുകൾ/അൺബ്ലോക്ക് ചെയ്യുന്നത് : 24 ഡിസംബർ. 2021
- ഓഹരികൾ ഡിപി അക്കൗണ്ടിലേക്ക് എത്തുന്നത് :27 ഡിസംബർ 2021
- വിപണിയിൽ വ്യാപാരം ആരംഭിക്കുന്നത്: 28 ഡിസംബർ. 2021
ഐപിഒ കൊണ്ടുള്ള ഉദ്ദേശങ്ങൾ
1. കമ്പനിയുടെ മൂലധനം വർധിപ്പിക്കുക.
2. മൊത്തമായോ ഭാഗികമായോ കടങ്ങൾ വീട്ടുക.
3. മറ്റ് ചില പൊതുവായ ആവശ്യങ്ങൾ.
ഫർമസ്യൂട്ടിക്കൽ ഇൻഗ്രേഡിയന്റ്സ് നിർമാതാക്കളായ കമ്പനി, ഇക്വിറ്റി ഷെയറുകൾ ലിസ്റ്റു ചെയ്യുന്നതിലൂടെ കമ്പനി യുടെ ബ്രാൻഡ് വാല്യൂ ഉയർത്താനും, പഴയതും പുതിയതുമായ കസ്റ്റമേഴ്സിനിടയിൽ നല്ല ഇമേജ് ഉണ്ടാക്കാൻ കഴിയുമെന്നും വിശ്വസിക്കുന്നു.
നേട്ടങ്ങൾ
പ്രധാനപ്പെട്ട പല ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിൽ നേതൃ സ്ഥാനത്താണ് കമ്പനി ഉള്ളത്
നിർമാണത്തിലും ഗവേഷണത്തിലും പുതിയ രീതികൾ പരീക്ഷിക്കുന്നു
അപകട സാധ്യത കുറഞ്ഞ ബിസിനസ്സ് മാതൃക ആയതിനാൽ സാമ്പത്തിക സ്ഥിരത കൈവരിക്കാൻ കഴിയാറുണ്ട്.
പരിചയസമ്പന്നനായ സീനിയർ മാനേജ്മെന്റ് ടീം ആണ് കമ്പനിയെ നയിക്കുന്നത്.
അപകടസാധ്യതകൾ
കമ്പനിയുടെ അന്താരാഷ്ട്ര പ്രവർത്തനങ്ങൾ കാരണം സങ്കീർണ്ണമായ മാനേജ്മെന്റ്, നിയമ, നികുതി, സാമ്പത്തിക എന്നീ നിലയിലുള്ള അപകടസാധ്യതകൾ ഉണ്ട്.
COVID-19 പൊട്ടിപ്പുറപ്പെട്ടത് കമ്പനിയുടെ ബിസിനസിനെയും പ്രവർത്തനങ്ങളെയും സാരമായി ബാധിച്ചു.
സുരക്ഷ, ആരോഗ്യം, പാരിസ്ഥിതികം എന്നിവയിൽ പുതിയതായി വരുന്ന നിയമങ്ങളും തൊഴിൽ നിയമങ്ങളും അനുസരിക്കാത്തതുമായ ചില പ്രശ്നങ്ങൾ ഉണ്ട്.
അതിന്റെ പ്രധാന വരുമാനം ലഭിക്കുന്ന ഒന്നോ അതിലധികമോ ഉപഭോക്താക്കളുടെ നഷ്ടം കമ്പനിയെ സാരമായി ബാധിക്കും.
നിർമ്മാണത്തിലോ ഗുണനിലവാര നിയന്ത്രണത്തിലോ ഉണ്ടാകുന്ന ഏതൊരു പ്രശ്നവും കമ്പനിയുടെ പ്രശസ്തിയെ ബാധിക്കാൻ സാധ്യതായുണ്ട്.
കൂടുതൽ വിവരങ്ങൾക്കായി സെബി സൈറ്റിൽ തിരയുക
ഐപിഓ നിക്ഷേപം ലാഭ നഷ്ട സാധ്യതകൾക്ക് വിദേയമാണ് കമ്പനിയെപ്പറ്റി കൂടുതൽ പഠിച്ച് മാത്രം നിക്ഷേപം നടത്തുക.
ഈ ഐപിഓ വാങ്ങാൻ താല്പര്യമുണ്ടെങ്കിൽ ഈ ലിങ്ക് ഉപയോഗിക്കുക