എസ്ബിഐ ഡീമാറ്റ് അക്കൗണ്ട്.
ഒരു എസ്ബിഐ ഡീമാറ്റ് അക്കൗണ്ട് ഉപയോഗിച്ച് ഒരു നിക്ഷേപകൻ എന്ന നിലയിൽ നിങ്ങൾക്ക് നിരവധി ആനുകൂല്യങ്ങളും നേട്ടങ്ങളും ആസ്വദിക്കാൻ കഴിയും.
നിങ്ങൾ ഷെയറുകളിലും മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപം ആരംഭിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഒരു ഡീമാറ്റ് അക്കൗണ്ട്, ട്രേഡിംഗ് അക്കൗണ്ട് എന്നിവ നിർബന്ധമാണ്.
ഫിനാൻഷ്യൽ സേവനങ്ങളെ പറ്റി ചിന്തിക്കുമ്പോൾ തന്നെ ആദ്യം ഓർമ്മ വരിക ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ (SBI) എന്ന പേര് തന്നെയാണ്.
ഒരാളുടെ സമ്പത്ത് വളർത്തുന്നതിനും, ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ഏറ്റവും മികച്ച മാർഗം എന്നത് ആവശ്യമായ അറിവ് ഉപയോഗിച്ച് സ്വയം സജ്ജമാകുകയും അത് നല്ല രീതിയിൽ ഉപയോഗിക്കുകയും ചെയ്യുക എന്നതാണ്.
ഒരു പ്രൊഫഷണൽ നിക്ഷേപ ആസൂത്രകൻ നിങ്ങളെ ഈ പ്രക്രിയയിലൂടെ നയിക്കുമ്പോൾ, ദീർഘകാല സമ്പത്ത് കെട്ടിപ്പടുക്കുന്നത് വളരെ ലളിതമായിരിക്കും.
ഓഫ്ലൈൻ ആയി എസ്ബിഐ ഡീമാറ്റ് അക്കൗണ്ട് തുറക്കണം എന്നുള്ളവർ അടുത്തുള്ള എസ്ബിഐ ബാങ്ക് ശാഖ സന്ദർശിച്ചാൽ അവർ വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതാണ്.
എസ്ബിഐയിൽ ഓൺലൈനായി ഡീമാറ്റ് അക്കൗണ്ട് എങ്ങനെ തുറക്കാം എന്നതിനെക്കുറിച്ചുള്ള ഒരു വിവരണം ആണ് ഇന്നത്തെ ലേഖനം.
എസ്ബിഐക്യാപ് സെക്യൂരിറ്റീസ് ലിമിറ്റഡ് (SBICAP Securities Limited), എസ്ബിഐയുമായി സഹകരിച്ച്, നിക്ഷേപകർക്കും വ്യാപാരികൾക്കും ഡിമാറ്റ് അക്കൗണ്ടും അത്യാധുനിക ഓൺലൈൻ ട്രേഡിംഗ് പ്ലാറ്റ്ഫോമും നൽകുന്നു.
സേവിംഗ്സ് ബാങ്ക് അക്കൗണ്ട്, ഡീമാറ്റ് അക്കൗണ്ട്, ഓൺലൈൻ ട്രേഡിംഗ് അക്കൗണ്ട് എന്നിവയുൾപ്പെടെ ത്രീ-ഇൻ-വൺ അക്കൗണ്ട് ആണ് എസ്ബിഐ നൽകുന്നത്. ഇപ്പോൾ തന്നെ എസ്ബിഐ ബാങ്ക് അക്കൗണ്ട് ഉള്ളവർക്കും ഇതിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.
എന്താണ് എസ്ബിഐ ഡീമാറ്റ് അക്കൗണ്ട്?
ഇലക്ട്രോണിക് രൂപത്തിൽ ഓഹരികളും സെക്യൂരിറ്റികളും കൈവശം വയ്ക്കാൻ നിങ്ങളെ അനുവദിക്കുന്ന ഒരു സേവിംഗ്സ് അക്കൗണ്ടിന് സമാനമായ അക്കൗണ്ട് ആണ് എസ്ബിഐ ഡീമാറ്റ് അക്കൗണ്ട്.
എന്താണ് ഒരു ട്രേഡിംഗ് അക്കൗണ്ട്?
വാങ്ങൽ-വിൽപന ഓർഡറുകൾ നടത്തുന്നതിനാണ് ട്രേഡിംഗ് അക്കൗണ്ട് ഉപയോഗിക്കുന്നത്. ട്രേഡിംഗ് അക്കൗണ്ട് വഴിയാണ് ഓഹരികളുടെ പ്രധാന ഇടപാടുകൾ നടക്കുന്നത്.
എസ്ബിഐ ഡീമാറ്റ് അക്കൗണ്ട് തുറക്കാൻ എന്തെല്ലാം രേഖകൾ ആവശ്യമാണ്?
നിങ്ങൾക്ക് ഒരു എസ്ബിഐ ഡീമാറ്റ് അക്കൗണ്ട് തുറക്കണമെങ്കിൽ താഴെ പറയുന്ന ഡോക്യൂമെന്റുകൾ ആവശ്യമാണ്.
- പാൻ കാർഡ് കോപ്പി – തിരിച്ചറിയൽ രേഖ.
- അഡ്രെസ്സ് പ്രൂഫ് – ആധാർ കാർഡ്, ഇലക്ഷൻ ഐഡി കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് എന്നിങ്ങനെയുള്ളവ.
- ബാങ്ക് അക്കൗണ്ട് പ്രൂഫ് – ക്യാൻസൽ ചെയ്ത ചെക്ക് കോപ്പി അല്ലെങ്കിൽ ബാങ്ക് സ്റ്റേറ്റ്മെന്റിന്റെ പകർപ്പ് എന്നിവ ഉപയോഗിക്കാം.
- പാസ്പോർട്ട് സൈസ് ഫോട്ടോ.
ഡീമാറ്റ് അക്കൗണ്ട് എങ്ങനെ തുറക്കാം?
ആദ്യമായി എസ്ബിഐ സെക്യൂരിറ്റീസിന്റെ സൈറ്റിലേക്കുള്ള ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് എസ്ബിഐയുടെ വെബ്സൈറ്റിൽ എത്തുക.
സൈൻഅപ്പ്.
മുകളിലെ ചിത്രത്തിലെ പോലെയുള്ള സൈൻഅപ്പ് പേജിൽ എത്തിയാൽ അതിൽ നിങ്ങളുടെ പേര്, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ എന്നിവ നൽകുക.
അതിന് ശേഷം GET OTP ON MOBILE ബട്ടൺ അമർത്തി തുടർന്ന് വരുന്ന കോളത്തിൽ ഓറ്റിപി നൽകി START REGISTRATION ബട്ടൺ അമർത്തുക.
തുടർന്ന് വരുന്ന പേജിൽ പാൻ നമ്പർ, ഡേറ്റ് ഓഫ് ബർത്ത് എന്നിവ നൽകുക, ശേഷം PROCEED TO PERSONAL DETAILS എന്ന ബട്ടൺ അമർത്തുക.
വ്യക്തി വിവരങ്ങൾ.
PROCEED TO PERSONAL DETAILS എന്ന ബട്ടൺ അമർത്തുമ്പോൾ തന്നെ പാൻ കാർഡ് ഉപയോഗിച്ച് എസ്ബിഐ യുടെ വെബ്സൈറ്റ് നമ്മുടെ വിവരങ്ങൾ ശേഖരിച്ച് കൊണ്ടുവരുന്നതാണ്.
വന്നിരിക്കുന്ന അഡ്രസ്സും മറ്റെല്ലാ വിവരങ്ങളും ശരിയാണെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തുക.
അഡ്രെസ്സ് വിവരങ്ങൾ മാറ്റം വരുത്തണമെങ്കിൽ I wish to change my above displayed address എന്ന ചെക്ക് ബോക്സിലും, അതല്ല മാറ്റങ്ങൾ ഒന്നും ഇല്ലെങ്കിൽ I wish to keep my permanent address same as correspondence address എന്ന ചെക്ക് ബോക്സും സെലക്ട് ചെയ്യുക.
തുടർന്ന് CONFIRM & PROCEED എന്ന ബട്ടൺ അമർത്തുക. തുടർന്ന് വരുന്ന Additional Info എന്ന ഭാഗത്ത് തൊഴിൽ വിവരങ്ങൾ, വാർഷിക വരുമാനം, നോമിനി വിവരങ്ങൾ എന്നിങ്ങനെയുള്ള ചോദിച്ചിരിക്കുന്ന വിവരങ്ങൾ നൽകുക.
ഇമെയിൽ ഐഡി വെരിഫൈ ചെയ്യുന്നതിനായി GET OTP ON EMAIL ലിങ്കിൽ ക്ലിക്ക് ചെയ്യുക, തുടർന്ന് മെയിലിൽ വരുന്ന OTP നൽകി മെയിൽ ഐഡി വെരിഫൈ ചെയ്യുക.
തുടർന്ന് വരുന്ന ചെക് ബോക്സുകൾ ചെക്ക് ചെയ്ത് PROCEED TO BANK DETAILS എന്ന ബട്ടൺ അമർത്തുക, തുടർന്ന് വരുന്ന പേജിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകുക.
PROCEED BUTTON അമർത്തുക, ഇനി വരുന്ന പേജിൽ Plan Type, Scheme Code എന്നിവ സെലക്ട് ചെയ്യുക. Plan Type ൽ RegularPlan എന്നും Scheme Code ൽ DIGIFREE എന്നും, Trading Segment എന്നതിൽ Equity, Mutual Fund എന്നിവ ചെക്ക് ബോക്സിൽ ടിക്ക് ചെയ്യുകയും വേണം.
ഡോക്യൂമെന്റുകൾ അപ്ലോഡ് ചെയ്യുക.
തുടർന്ന് PROCEED TO DOCUMENT UPLOAD എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക, ശേഷം തുറന്ന് വരുന്ന പേജിൽ ചെക്ക് കോപ്പി അല്ലെങ്കിൽ മൂന്ന് മാസത്തെ ബാങ്ക് സ്റ്റേറ്റ് മെന്റ് ഇതിൽ ഏതെങ്കിലും ഒന്ന് അപ്ലോഡ് ചെയ്യുക.
നിങ്ങളുടെ ഒപ്പ് സ്കാൻ ചെയ്തത്, അഡ്രസ്സ് പ്രൂഫ്, പാൻ കാർഡ് കോപ്പി, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയും അപ്ലോഡ് ചെയ്യുക.
തുടർന്ന് PROCEED TO IPV എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ അക്കൗണ്ടിൻറെ ഓൺലൈൻ വെരിഫിക്കേഷൻ ആണ് ഇനി നടക്കാൻ പോകുന്നത്.
ഇനി തുറന്ന് വരുന്ന പേജിലെ വിവരങ്ങൾ ശ്രദ്ദിച്ച് വായിച്ച് നോക്കുക.
നിങ്ങൾക്ക് ഇപ്പോൾ ലഭിക്കുന്ന OTP ഒരു വെള്ള പേപ്പറിൽ എഴുതുകയും അത് ക്യാമറയിൽ കാണുന്ന വിധത്തിൽ പിടിച്ച് കൊണ്ട് നിൽക്കുകയും ആ വീഡിയോ റെക്കോർഡ് ആകുകയും നിങ്ങളുടെ OTP വേരിഫൈഡ് ആകുകയും ചെയ്യും.
OTP വെരിഫിക്കേഷൻ പൂർത്തിയായാൽ PROCEED എന്ന ബട്ടൺ അമർത്തുക, തുടർന്ന് UPLOAD DOCUMENTS പേജിൽ എത്തുകയും അവിടെയുള്ള PROCEED എന്ന ബട്ടൺ അമർത്തുക തുടർന്ന് ഒരു ഫോം ഓപ്പൺ ആയി വരുന്നത് കാണാൻ കഴിയും.
ആ ഫോമിൽ നമ്മൾ തുറക്കുന്ന അക്കൗണ്ടിനെ കുറിച്ചുള്ള പൂർണ വിവരങ്ങൾ അടങ്ങിയിട്ടുണ്ട്, അതിന്റെ താഴെ കാണുന്ന Digitally Sign the KYC PDF form എന്ന ബട്ടൺ ക്ലിക് ചെയ്യുക.
തുടർന്ന് Is your mobile no. Or E-Mail updated in Adhaar? എന്നതിൽ Yes അല്ലെങ്കിൽ No അതിൽ എന്താണോ ശരി അത് ക്ലിക് ചെയ്യുക.
തുടർന്ന് ആധാർ നമ്പർ നൽകി OTP വെരിഫിക്കേഷൻ ചെയ്യുക.
POA അഥവാ പവർ ഓഫ് അറ്റോർണി ഡിജിറ്റൽ സൈൻ ചെയ്യാൻ കഴിയില്ല അതിനാൽ തുടർന്ന് കാണുന്ന പേജിലെ അഡ്രസ്സിലേക്ക് നിങ്ങൾക്ക് ഈമെയിലിൽ വരുന്ന POA യുടെ കോപ്പി പ്രിന്റെടുത്ത് അതിൽ സൈൻ ചെയ്ത് അയച്ച് കൊടുക്കേണ്ടതാണ്.
ഇപ്പോൾ നിങ്ങളുടെ അക്കൗണ്ട് ഓപ്പൺ ആയി കഴിഞ്ഞു, എന്നാൽ നിങ്ങളുടെ അക്കൗണ്ട് ഇത് വരെ വെരിഫൈഡ് ആയിട്ടില്ല വെരിഫൈഡ് ആയി കഴിഞ്ഞാൽ അതിനുള്ള സ്ഥിരീകരണം നിങ്ങൾക്ക് ഈമെയിലിൽ ലഭിക്കുന്നതാണ്.
നിങ്ങളുടെ ഈമെയിലിൽ തന്നെ അക്കൗണ്ടിൽ ലോഗിൻ ചെയ്യാനുള്ള യൂസർനെയിമും പാസ്സ്വേർഡും ലഭിക്കുന്നതാണ്.
ഇതോടെ നിങ്ങളുടെ എസ്ബിഐ ഡീമാറ്റ് അക്കൗണ്ട് തുറക്കൽ പൂർത്തിയായി ബ്രോക്കർ ഫീയും അങ്ങനെയുള്ള എല്ലാ വിവരങ്ങൾക്കുമായി എസ്ബിഐ വെബ്സൈറ്റിൽ ഉള്ള ഈ ലിങ്ക് പരിശോധിക്കുക.
എല്ലാവർക്കും മികച്ച നിക്ഷേപ ആശംസകൾ.