എന്താണ് ഓഹരി വിപണി അഥവാ ഷെയർമാർക്കറ്റ്?
ഒരു സ്റ്റോക്ക് മാർക്കറ്റ് (Stock Market), ഇക്വിറ്റി മാർക്കറ്റ് (Equity Market) ,ഓഹരി വിപണി അഥവാ ഷെയർമാർക്കറ്റ് എന്നത് സ്റ്റോക്കുകൾ (Stocks) അഥവാ ഷെയറുകൾ അല്ലെങ്കിൽ ഓഹരികൾ വാങ്ങുന്നവരുടെയും വിൽക്കുന്നവരുടെയും സംയോജനമാണ്.
ഇവിടെ ബിസിനസുകളുടെ ഉടമസ്ഥാവകാശത്തിന്റെ കൈമാറ്റം ആണ് സംഭവിക്കുന്നത്.
സ്റ്റോക്ക് ബ്രോക്കർമാർക്കും വ്യാപാരികൾക്കും ഓഹരികളും ബോണ്ടുകളും മറ്റ് സെക്യൂരിറ്റികളും വാങ്ങാനും വിൽക്കാനും കഴിയുന്ന ഒരു എക്സ്ചേഞ്ചാണ് സ്റ്റോക്ക് എക്സ്ചേഞ്ച്.
ഓഹരി വിപണി പ്രവർത്തിക്കുന്നത് എങ്ങനെയാണ്?
ഓഹരികളുടെ വാങ്ങൽ വിൽക്കൽ ആണ് ഓഹരി വിപണിയിൽ പ്രധാനമായും നടക്കുന്നത്. ഐപിഓ എന്ന പ്രകൃയയിലൂടെ സെക്കൻഡറി മാർക്കറ്റിൽ ലിസ്റ്റ് ചെയ്യപ്പെടുന്ന ഓഹരികളാണ് ഓഹരി വിപണിയിൽ കൈമാറ്റം നടത്തപ്പെടുന്നത്.
സെബിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ബ്രോക്കർമാർ വഴി മാത്രമാണ് ഓഹരി ട്രേഡ് ചെയ്യാൻ കഴിയുന്നത്. അതിനാൽ ഓഹരി വാങ്ങുകയോ വിൽക്കുകയോ ചെയ്യുവാൻ ഏതെങ്കിലും ഒരു ബ്രോക്കർ കമ്പനിയിൽ ഒരു ഡീമാറ്റ് അക്കൗണ്ട് നിർബന്ധം ആണ്.
ഏതെങ്കിലും ഒരു ബ്രോക്കറുടെ അടുത്ത് അക്കൗണ്ട് തുറന്നാൽ അവിടെ പുതിയ വാങ്ങൽ വിൽക്കൽ ഓർഡർ കൊടുക്കാൻ കഴിയുന്നതാണ്.
നിങ്ങൾ വാങ്ങുന്ന സമയത്ത് തന്നെ മറുവശത്ത് വിൽക്കുന്ന ഒരാളും ഉണ്ടെന്ന് കരുതുക അയാളിൽ നിന്ന് അവകാശ കൈമാറ്റം മാത്രമാണ് ഇവിടെ സംഭവിക്കുന്നത്.
അതായത് ഓഹരി വിപണി വാങ്ങുന്നവരെയും വിൽക്കുന്നവരെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ഇടനിലക്കാരനായി പ്രവർത്തിക്കുന്നു.
ഡിമാന്റ് അല്ലെങ്കിൽ സപ്ലൈ അനുസരിച്ച് മാറിക്കൊണ്ടിരിക്കുന്ന വിലയിൽ ഒരു വില തിരഞ്ഞെടുത്തത് ആ വിലയ്ക്ക് ഒരു ഓഹരി നാം ആവശ്യപ്പെടുകയും, ആവശ്യപ്പെടുന്ന ആ സമയത്ത് അതേ വിലയ്ക്ക് വിൽക്കുവാൻ മറുവശത്ത് ആളുണ്ടെങ്കിൽ മാത്രം വിപണനം നടത്തപ്പെടുകയും ചെയ്യുന്നു.
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് & നാഷണല് സ്റ്റോക്ക് എക്സ്ചേഞ്ച്
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡ് മഹാരാഷ്ട്രയിലെ മുംബൈയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ പ്രമുഖ സ്റ്റോക്ക് എക്സ്ചേഞ്ചാണ്. ഡെറിവേറ്റീവ് ട്രേഡ് ബോഡിയായ ഫ്യൂച്ചേഴ്സ് ഇൻഡസ്ട്രി അസോസിയേഷൻ പരിപാലിക്കുന്ന സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ ട്രേഡ് ചെയ്യപ്പെടുന്ന കരാറുകളുടെ എണ്ണം അനുസരിച്ച് 2021-ലെ ലോകത്തിലെ ഏറ്റവും വലിയ ഡെറിവേറ്റീവ് എക്സ്ചേഞ്ചാണിത്.
മുംബൈയിലെ ദലാൽ സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സ്റ്റോക്ക് എക്സ്ചേഞ്ചാണ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നറിയപ്പെടുന്ന ബിഎസ്ഇ ലിമിറ്റഡ്. 1875-ൽ പരുത്തി വ്യാപാരിയായ പ്രേംചന്ദ് റോയ്ചന്ദ് സ്ഥാപിച്ചു, ഇത് ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള സ്റ്റോക്ക് എക്സ്ചേഞ്ചും ലോകത്തിലെ പത്താമത്തെ പഴക്കമുള്ളതുമാണ്.
ബി എസ്സ് ഇ (Bombay Stock Exchange) , എൻ എസ്സ് ഇ (National Stock Exchange) എന്നിവയാണ് ഇന്ത്യയിലെ പ്രധാനപ്പെട്ട രണ്ട് എക്സ്ചേഞ്ചുകൾ. 2020 ലെ കണക്കനുസരിച്ച് നിലവിൽ 7400 ഓളം കമ്പനികൾ രണ്ട് എക്സ്ചേഞ്ചുകളിലുമായി ലിസ്റ്റ് ചെയ്തിട്ടുണ്ട്.
ലോകത്തിലെ ആദ്യത്തെ ഇലക്ട്രോണിക് ഓഹരി വിപണി
1971 ഫെബ്രുവരി 8-ന്, ലോകത്തിലെ ആദ്യത്തെ ഇലക്ട്രോണിക് സ്റ്റോക്ക് മാർക്കറ്റായി നാസ്ഡാക്ക് സ്റ്റോക്ക് മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു. നാഷണൽ അസോസിയേഷൻ ഓഫ് സെക്യൂരിറ്റീസ് ഡീലേഴ്സ് ഓട്ടോമേറ്റഡ് ക്വട്ടേഷൻ (National Association of Securities Dealers Automated Quotations) എന്നതിന്റെ ചുരുക്കപ്പേരായിരുന്നു നാസ്ഡാക്ക്. ഇത് 1971-ൽ സ്ഥാപിച്ചത് നാഷണൽ അസോസിയേഷൻ ഓഫ് സെക്യൂരിറ്റീസ് ഡീലേഴ്സ് (NASD) ആണ്, ഇപ്പോൾ ഫിനാൻഷ്യൽ ഇൻഡസ്ട്രി റെഗുലേറ്ററി അതോറിറ്റി (FINRA) എന്നറിയപ്പെടുന്നു.
കംപ്യുട്ടർ അധിഷ്ഠിത ട്രേഡിംഗ് പ്ലാറ്റ്ഫോമുകൾ
സ്റ്റോക്ക് ബ്രോക്കറേജുകളും, കംപ്യുട്ടർ അധിഷ്ഠിത ട്രേഡിംഗ് പ്ലാറ്റ്ഫോമുകളും (Computerized Trading Platform) വഴിയാണ് നിലവിൽ സ്റ്റോക്ക് മാർക്കറ്റിലെ നിക്ഷേപങ്ങളും (Investing) ദിവസ വ്യാപാരങ്ങളും (Day Trading) നടക്കുന്നത്.
പല വലിയ കമ്പനികളും അവരുടെ ഓഹരികൾ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്, അതിനാൽ ഓഹരികൾ കൂടുതൽ ലിക്വിഡ് (പെട്ടന്ന് വിറ്റ് പണമാക്കാനുള്ള കഴിവ്) ആകുകയും, അങ്ങനെ നിരവധി നിക്ഷേപകർക്ക് ഓഹരികൾ വാങ്ങാനും വിൽക്കാനും സാധിക്കുകയും ചെയ്യും.
ചില വലിയ കമ്പനികൾ ഒന്നിലധികം എക്സ്ചേഞ്ചുകളിലും ചിലപ്പോൾ അന്താരാഷ്ട്ര നിക്ഷേപകരെ ആകർഷിക്കുന്നതിനായി മറ്റ് രാജ്യങ്ങളിലെ എക്സ്ചേഞ്ചുകളിലും അവരുടെ സ്റ്റോക്കുകൾ ലിസ്റ്റ് ചെയ്യാറുണ്ട്.
സ്റ്റോക്ക് മാർക്കറ്റുകളിലെ വ്യാപാരം എന്നാൽ ഒരു സ്റ്റോക്ക് അല്ലെങ്കിൽ ഓഹരി വിൽപ്പനക്കാരനിൽ (Buyer) നിന്ന് വാങ്ങുന്നയാളിലേക്ക് (Seller) കൈമാറുക എന്നാണ്.
അതിനായി ഈ രണ്ട് കക്ഷികളും ഒരു നിശ്ചിത വില അംഗീകരിക്കുകയും അതിന് ശേഷം കൈമാറ്റം നടക്കപ്പെടുകയും ചെയ്യുന്നു.
ഓഹരി വ്യാപാരം എങ്ങനെ നടക്കുന്നു?
ഓഹരി വാങ്ങുന്നയാൾ ഒരു നിർദ്ദിഷ്ട വിലയ്ക്ക് ഒരു സ്റ്റോക്ക് വാങ്ങാനായി ഷെയർ ബ്രോക്കറോട് ആവശ്യപ്പെടുന്നു, അതേപോലെ തന്നെ ഒരു വിൽപ്പനക്കാരൻ അതേ സ്റ്റോക്കിന് ഒരു നിർദ്ദിഷ്ട വില ആവശ്യപ്പെടുന്നു.
അങ്ങനെ അനേകം പേർ വാങ്ങുവാനും വിൽക്കുവാനും ആവശ്യപ്പെടുകയും, വാങ്ങുന്നയാളുടെയും വിൽക്കുന്നയാളുടെയും വിലകൾ തമ്മിൽ പൊരുത്തപ്പെടുകയും ചെയ്യുമ്പോൾ അവിടെ ആ കച്ചവടം ഉറപ്പിക്കപ്പെടുകയും ചെയ്യുന്നു.
ഇവിടെ ആദ്യം വരുന്നയാൾക്ക് ആദ്യം എന്ന രീതിയിൽ ആണ് കൈമാറ്റം നടക്കുന്നത്.
ഈ പ്രകൃയകൾ എല്ലാം തന്നെ കമ്പ്യൂട്ടറൈസ്ഡ് സിസ്റ്റത്തിലൂടെ ഓൺലൈൻ ആയി നടക്കുന്ന കാര്യങ്ങൾ ആണ്. അതിനാൽ തന്നെ ഏതെങ്കിലും വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ പ്രത്യേകമായ പരിഗണന ലഭിക്കാറില്ല.
സ്റ്റോക്ക് മാർക്കറ്റിലെ നിക്ഷേപകർ ചെറിയ വ്യക്തികൾ മുതൽ വൻകിട നിക്ഷേപകർ വരെ ഉൾപ്പെടുന്നു, ലോകത്തെവിടെയിരുന്നു നിക്ഷേപം നടത്താൻ ഇന്ന് സൗകര്യം ഉണ്ട്.
കൂടാതെ ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, പെൻഷൻ ഫണ്ടുകൾ, ഹെഡ്ജ് ഫണ്ടുകൾ എന്നിവരും ഓഹരി വിപണിയിൽ പങ്കാളികൾ ആകാറുണ്ട്. ഇങ്ങനെയുള്ള വാങ്ങൽ അല്ലെങ്കിൽ വിൽപ്പന ഓർഡറുകൾ സ്റ്റോക്ക് എക്സ്ചേഞ്ച് ആണ് നിക്ഷേപകർക്ക് വേണ്ടി നടപ്പിലാക്കുന്നത്.
ഓഹരി എങ്ങനെ വാങ്ങാം.
ഓഹരി വാങ്ങുവാൻ ആദ്യം വേണ്ടത് ഒരു ഡീമാറ്റ് അക്കൗണ്ട് ആണ്, ഏതെങ്കിലും ഒരു മികച്ച ബ്രോക്കർ കമ്പനിയെ കണ്ടെത്തി അവിടെ ഒരു അക്കൗണ്ട് തുറക്കുകയാണ് ആദ്യപടി.
ഇപ്പോൾ ഓൺലൈൻ ആയി തന്നെ അക്കൗണ്ടുകൾ തുറക്കാൻ കഴിയുന്നതാണ്.
ഇലക്രോണിക് രൂപത്തിൽ ഓഹരികൾ സൂക്ഷിക്കുന്ന ആക്കൗണ്ടാണ് ഡീമാറ്റ് അക്കൗണ്ട്. നിങ്ങളുടെ പണം ബാങ്ക് അക്കൗണ്ടിൽ സൂക്ഷിക്കുന്നത് പോലെ ഓഹരികൾ സൂക്ഷിക്കുന്ന അക്കൗണ്ട് ആണിത്.
ഡെപ്പോസിറ്ററി അക്കൗണ്ടുകൾ.
ഓഹരികൾ പോലെയുള്ള സെക്യൂരിറ്റികൾ വിനിമയം നടത്താൻ ഉപയോഗിക്കുന്ന അക്കൗണ്ട് ആണ് ഡെപ്പോസിറ്ററി അക്കൗണ്ടുകൾ.
ഡെപ്പോസിറ്ററി പാർട്ടിസിപ്പന്റ് എന്നറിയപ്പെടുന്ന ബ്രോക്കർ മാർ ഡീമാറ്റ് അക്കൗണ്ട് നമുക്ക് വേണ്ടി തുറക്കുമ്പോൾ ഒപ്പം തന്നെ ഡപ്പോസിറ്ററി അക്കൗണ്ടും തുറക്കുന്നതാണ്.
ഒരു ബാങ്ക് അക്കൗണ്ടിൽ മറ്റൊന്നിലേക്ക് പണം കൈമാറുന്നത് പോലെ തന്നെ ഒരു ഡീമാറ്റ് അക്കൗണ്ടിൽ നിന്ന് ഡെപ്പോസിറ്ററികളായ NSDL, CDSL എന്നിവ വഴി ഓഹരികൾ കൈമാറ്റം ചെയ്യാൻ സാധിക്കുന്നതാണ്.
ഡീമാറ്റ് അക്കൗണ്ട് തുറന്നാൽ ബ്രോക്കർ നിങ്ങൾക്ക് ഡിപി ഐഡിയും ക്ലയന്റ് ഐഡിയും തരും, നിങ്ങളെ സംബന്ധിച്ച എല്ലാ വിവരങ്ങളും കൂടാതെ ബ്രോക്കർ ചാർജ് പോലെയുള്ള എല്ലാ ചാർജുകളും നിങ്ങളുടെ ഡീമാറ്റ് അക്കൗണ്ട് വഴി നിങ്ങൾക്ക് മനസിലാക്കാൻ സാധിക്കും.
മിനിമം ബാലൻസ് സൂക്ഷിക്കേണ്ടാത്ത അക്കൗണ്ടുകളാണ് ഡീമാറ്റ് അക്കൗണ്ടുകൾ എന്നത് മനസിലാക്കുക അതിനാൽ മിനിമം ബാലൻസ് എന്ന ഭയം ഒഴിവാക്കുക.
ഡീമാറ്റ് അക്കൗണ്ടിനോട് ഒപ്പം തന്നെ ഒരു ട്രേഡിങ്ങ് അക്കൗണ്ടും നിങ്ങൾക്ക് ബ്രോക്കർ തരുന്നതായാണ്.
ഈ ഡീമാറ്റ് അക്കൗണ്ട് ബാങ്കുമായി ബന്ധിപ്പിച്ച് അതിലേക്ക് ആവശ്യമനുസരിച്ച് നിങ്ങൾക്ക് പണം നിക്ഷേപിക്കാനും അത് ഉപയോഗിച്ച് ഓഹരികൾ പോലെയുള്ള സെക്യൂരിറ്റികൾ വാങ്ങാനും വിൽക്കാനും സാധിക്കുന്നതാണ്.
ബാങ്ക് അക്കൗണ്ട് ഡീമാറ്റ് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ഡിവിഡന്റുകളും മറ്റും നിങ്ങൾക്ക് നേരിട്ട് ബാങ്കിലേക്ക് ലഭിക്കുന്നതാണ്.
ബ്രോക്കർ കമ്പനി തന്നെ നിങ്ങൾക്ക് ആവശ്യമായ ഓൺലൈൻ പോർട്ടലുകളും ആപ്പുകളും നൽകുന്നതാണ്, ആപ്പിലൂടെയോ പോർട്ടലിലൂടെയോ വാങ്ങലിനും വിൽക്കലിനുമുള്ള നിർദേശങ്ങൾ നൽകാൻ സാധിക്കുന്നതാണ്.
ഓഹരി വാങ്ങുന്നതിനും വിൽക്കുന്നതിനും ബ്രോക്കർമാർ കമ്മീഷനും നികുതി പോലെയുള്ള മറ്റ് ചിലവുകളും ഈടാക്കുന്നതാണ്.
ഓഹരികൾ കൂടാതെ മ്യുച്ചൽ ഫണ്ടുകൾ, ഐപിഓ (ipo), എൻഎഫ്ഓ(nfo) എന്നിവയും ഡീമാറ്റ് അക്കൗണ്ട് വഴി വാങ്ങാൻ സാധിക്കുന്നതാണ്.
നിക്ഷേപകർ പലരും ഫണ്ടമെന്റൽ അനലൈസിങ് അല്ലെങ്കിൽ ടെക്നിക്കൽ അനലൈസിങ് എന്നിങ്ങനെയുള്ള പലതരം അനലൈസിങ് രീതികൾ ഉപയോഗിച്ചാണ് ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നത്.
ഓർക്കുക ഓഹരി നിക്ഷേപം നിങ്ങൾക്ക് സാമ്പത്തികമായി വളരെ നഷ്ടം ഉണ്ടാക്കാൻ സാധ്യതയുണ്ട് അതിനാൽ നന്നായി പഠിച്ചതിന് ശേഷം മാത്രം നിക്ഷേപങ്ങളിലേക്ക് കടക്കുക.
പുതിയ ഒരു ട്രേഡിങ്ങ് അക്കൗണ്ട് തുറക്കാൻ ഈ ലിങ്ക് ഉപയോഗിക്കുക