ആമുഖം: എന്താണ് മ്യൂച്വൽ ഫണ്ടുകൾ?
മ്യൂച്വൽ ഫണ്ട് നിക്ഷേപം നിങ്ങൾ അറിയേണ്ടതെല്ലാം, ഒരു ജനപ്രിയ നിക്ഷേപ ഉപകരണമാണ് മ്യൂച്വൽ ഫണ്ടുകൾ. നിക്ഷേപകർക്ക് വേണ്ടി പണം നിക്ഷേപിക്കുന്ന ഫണ്ട് മാനേജർമാരാണ് മ്യൂച്വൽ ഫണ്ടുകൾ കൈകാര്യം ചെയ്യുന്നത്.
ഓഹരി വിപണിയിൽ നിക്ഷേപിക്കാനുള്ള മികച്ച ഒരു മാർഗമാണ് മ്യൂച്വൽ ഫണ്ടുകൾ. നിങ്ങളുടെ ഭാവി സംരക്ഷിക്കാനും കാലക്രമേണ നിങ്ങളുടെ സമ്പത്ത് വർദ്ധിപ്പിക്കാനുമുള്ള ഒരു നിക്ഷേപ രീതിയാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപം.
നിക്ഷേപകർ ഒരു മ്യൂച്വൽ ഫണ്ടിന്റെ പല യൂണിറ്റുകൾ വാങ്ങുന്നു, അത് എസ്ഐപികൾ, ഓൺലൈൻ നിക്ഷേപങ്ങൾ എന്നിങ്ങനെയുള്ള വിവിധ രീതികളിൽ ചെയ്യാൻ കഴിയും.
നിക്ഷേപകർക്ക് അവരുടെ പോർട്ട്ഫോളിയോ വൈവിധ്യവത്കരിക്കാനും അപകടസാധ്യത കുറയ്ക്കാനുമുള്ള അവസരം മ്യൂച്വൽ ഫണ്ടുകൾ വാഗ്ദാനം ചെയ്യുന്നു.
വിപുലമായ സെക്യൂരിറ്റികളിലേക്ക് നിക്ഷേപിക്കാൻ കഴിവുള്ള പ്രൊഫഷണൽ മണി മാനേജർമാരോ, നിക്ഷേപ ഉപദേശകരോ ആണ് മ്യൂച്വൽ ഫണ്ടുകൾ കൈകാര്യം ചെയ്യുന്നത്. വ്യത്യസ്ത സ്കീമുകളുമായാണ് മ്യൂച്വൽ ഫണ്ടുകൾ വരുന്നത്.
നിങ്ങളുടെ ആവശ്യങ്ങൾക്കും ലക്ഷ്യങ്ങൾക്കും അനുയോജ്യമായ വ്യത്യസ്തമായ റിസ്ക് പ്രൊഫൈലുകൾ മ്യൂച്വൽ ഫണ്ടുകൾ വാഗ്ദാനം ചെയ്യുന്നു, നിക്ഷേപത്തിലെ അപകട സാധ്യത ഏറ്റെടുക്കാനുള്ള ഒരാളുടെ കഴിവിന്റെ അടിസ്ഥാനത്തിലാണ് വിവിധ റിസ്ക് പ്രൊഫൈലുകൾ നിർമ്മിക്കപെടുന്നത്.
മ്യൂച്വൽ ഫണ്ടുകളെ അവയുടെ നിക്ഷേപ രീതിയെ അടിസ്ഥാനമാക്കി പല തരങ്ങളായി തരം തിരിച്ചിരിക്കുന്നു. ഇക്വിറ്റി ഫണ്ട്, ബാലൻസ്ഡ് ഫണ്ട്, ബോണ്ട് ഫണ്ട്, മണി മാർക്കറ്റ് ഫണ്ടുകൾ എന്നിവ ഇതിൽ ചിലതാണ്.
വിവിധ തരത്തിലുള്ള മ്യൂച്വൽ ഫണ്ട് സ്കീമുകൾ ഏതൊക്കെയാണ്?
ഇന്ത്യയിൽ നിരവധി തരത്തിലുള്ള മ്യൂച്വൽ ഫണ്ട് സ്കീമുകൾ ലഭ്യമാണ്. ഇതിൽ ഏറ്റവും സാധാരണമായത് ഓപ്പൺ-എൻഡ് സ്കീമുകൾ, ക്ലോസ്-എൻഡ് സ്കീമുകൾ എന്നിവയാണ്.
ഓപ്പൺ എൻഡ് ഫണ്ടുകൾ
ഓപ്പൺ എൻഡ് ഫണ്ടുകൾ നിക്ഷേപത്തിനും പിൻവലിക്കലിനും എപ്പോൾ വേണമെങ്കിലും സാധിക്കുന്ന രീതിയിൽ ഉള്ള ഫണ്ടുകളാണ്.
ഇന്ത്യയിലെ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന്റെ ഏറ്റവും സാധാരണമായ രൂപമാണ് ഓപ്പൺ എൻഡ് ഫണ്ടുകൾ.
ഈ ഫണ്ടുകൾക്ക് ലോക്ക്-ഇൻ കാലയളവോ പ്രത്യേക കാലാവധിയോ ഇല്ല, അതിനാൽ, ഇത് സ്ഥിരമായി ഓപ്പൺ ആയി തന്നെ ഇരിക്കുന്നു.
പൊതുവെ ഓപ്പൺ എൻഡ് ഫണ്ടുകൾക്ക് പൊതുജനങ്ങളിൽ നിന്ന് നിക്ഷേപം ശേഖരിക്കാൻ വേണ്ട പ്രത്യേക പരിധി (Assets Under Management (AUM)) ഒന്നും തന്നെയില്ല.
ഓപ്പൺ എൻഡഡ് ഫണ്ടുകളിൽ, ദിവസം അവസാനിക്കുമ്പോൾ ഉള്ള ഫണ്ടിന്റെ മൂല്യം അടിസ്ഥാനമാക്കി ആണ് അതിന്റെ NAV അഥവാ Net asset value കാണാക്കാക്കുന്നത്.
ഇത്തരം ഫണ്ടുകൾ സാധാരണയായി സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ട്രേഡ് ചെയ്യപ്പെടുന്നില്ല.
ഓപ്പൺ എൻഡഡ്, ക്ലോസ്ഡ് എൻഡ് മ്യൂച്വൽ ഫണ്ടുകൾ തമ്മിലുള്ള പ്രധാന വ്യത്യാസം എന്നത്, ക്ലോസ് എൻഡ് ഫണ്ടുകളെ അപേക്ഷിച്ച് ഓപ്പൺ-എൻഡ് ഫണ്ടുകൾ എല്ലായ്പ്പോഴും ഉയർന്ന ലിക്വിഡിറ്റി വാഗ്ദാനം ചെയ്യുന്നു എന്നതാണ്.
ക്ലോസ് എൻഡ് ഫണ്ടുകൾക്ക് അതിന്റെ ലോക്ക് ഇൻ പീരീഡ് കഴിഞ്ഞാൽ മാത്രമേ അതിന്റെ ലിക്വിഡിറ്റി സാധ്യമാകുകയുള്ളൂ.
ക്ലോസ്-എൻഡ് ഫണ്ടുകൾ.
ഒരു നിശ്ചിത സമയത്തേക്ക് നിങ്ങളുടെ നിക്ഷേപം ലോക്ക് ചെയ്യുന്നതാണ് ക്ലോസ്ഡ് എൻഡ് മ്യൂച്വൽ ഫണ്ട് സ്കീം. പുതിയ ഫണ്ട് ഓഫർ കാലയളവിൽ (NFO) മാത്രമേ നിങ്ങൾക്ക് ക്ലോസ് എൻഡ് സ്കീമുകൾ വാങ്ങാനാകൂ.
ലോക്ക് ഇൻ പിരീഡ് അല്ലെങ്കിൽ സ്കീമിന്റെ കാലാവധി കഴിഞ്ഞതിന് ശേഷം മാത്രമേ യൂണിറ്റുകൾ വിൽക്കാനും കഴിയുകയുള്ളു. അതിനാൽ ക്ലോസ്ഡ് എൻഡ് മ്യൂച്വൽ ഫണ്ടുകൾക്ക് ലിക്വിഡിറ്റി വളരെ കുറവായിരിക്കും.
ഓപ്പൺ എൻഡ് ഫണ്ടുകൾ 500 രൂപ, 1000 രൂപ പോലെയുള്ള ചെറിയ തുകയ്ക്ക് തുടങ്ങാൻ കഴിയും എന്നാൽ, ക്ലോസ്-എൻഡ് ഫണ്ടുകൾ കുറഞ്ഞത് 5000 രൂപ ഉണ്ടെങ്കിൽ മാത്രമേ തുടങ്ങാൻ കഴിയൂ.
എസ്ഐപി രീതിയിൽ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്തുന്നതാണ് മികച്ച നിക്ഷേപ രീതി.
എന്താണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (SIP)?
റിസ്കും റിവാർഡും സന്തുലിതമാക്കാൻ രൂപപ്പെടുത്തിയിട്ടുള്ള ഒരു നിക്ഷേപ രീതിയാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ.
കൃത്യമായ ഇടവേളകളിൽ നിങ്ങളുടെ പണം സ്റ്റോക്കുകളിലോ മ്യൂച്വൽ ഫണ്ടുകളിലോ നിക്ഷേപിക്കുന്നതിലൂടെ, വില കുറയുമ്പോൾ കൂടുതൽ ഓഹരികളും, വില കൂടുമ്പോൾ കുറച്ച് ഓഹരികളും നിങ്ങൾ വാങ്ങും എന്നതാണ് ഈ രീതിയുടെ പിന്നിലെ ആശയം.
എസ്ഐപികൾ സാമ്പത്തിക അച്ചടക്കം വളർത്തിയെടുക്കാനും ഭാവിയിലേക്കുള്ള സമ്പത്ത് കെട്ടിപ്പടുക്കാനും നിങ്ങളെ സഹായിക്കുന്നു. നിങ്ങൾക്ക് ചെറുതായി തുടങ്ങാനും ക്രമേണ ചിട്ടയായും ആസൂത്രിതമായും സമ്പത്ത് വളർത്താനും എസ്ഐപികൾ സഹായിക്കും.
എസ്ഐപിയിൽ നിക്ഷേപിക്കുന്നതിന്റെ നേട്ടങ്ങൾ.
സാമ്പത്തിക അച്ചടക്കം: എസ്ഐപി സാമ്പത്തിക അച്ചടക്കം വളർത്താൻ സഹായിക്കുന്നു. ഇത് നിർബന്ധിത സമ്പാദ്യങ്ങളെ പ്രോത്സാഹിപ്പിക്കുകയും നിങ്ങളുടെ ജീവിതശൈലി തടസ്സപ്പെടുത്താതെ തന്നെ സമ്പത്ത് വളർത്താനും സഹായിക്കുകയും ചെയ്യുന്നു.
ഫ്ലെക്സിബിലിറ്റി: എസ്ഐപി നിക്ഷേപത്തിൽ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും നിക്ഷേപ തുക കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.
കൺവീനിയൻസ് (സൗകര്യം): തടസ്സങ്ങളില്ലാത്ത നിക്ഷേപ രീതിയാണ് എസ്ഐപി. ഒറ്റത്തവണയുള്ള നിർദ്ദേശം അനുസരിച്ച് എസ്ഐപി ഓൺലൈനിൽ തന്നെ നിങ്ങൾക്ക് ആരംഭിക്കാൻ കഴിയും.
കുറഞ്ഞ അപകടസാധ്യത: ഒറ്റത്തവണ നിക്ഷേപങ്ങൾ നിങ്ങളെ കൂടുതൽ നഷ്ട സാധ്യതയിലേക്ക് നയിച്ചേക്കാം. ഒരു എസ്ഐപി നിക്ഷേപം നിങ്ങളുടെ മൂലധനത്തിലെ നഷ്ട സാധ്യത കുറയ്ക്കുകയും, വിപണിയുടെ ചാഞ്ചാട്ടം മറികടക്കാൻ നിങ്ങളെ സഹായിക്കുകയും ചെയ്യും.
ഉപസംഹാരം: നിങ്ങളുടെ ആവശ്യങ്ങൾക്ക് ഉതകുന്ന മികച്ച മ്യൂച്വൽ ഫണ്ട് എങ്ങനെ തിരഞ്ഞെടുക്കാം.
ഓപ്പൺ എൻഡഡ് അല്ലെങ്കിൽ ക്ലോസ്ഡ് എൻഡഡ് മ്യൂച്വൽ ഫണ്ടുകൾ ഇതിൽ ഏതാണ് നല്ലതെന്ന് ആളുകൾ പലപ്പോഴും ചോദിക്കാറുണ്ട്.
ഓപ്പൺ എൻഡഡ് ഫണ്ടുകൾ എപ്പോൾ വേണമെങ്കിലും നിക്ഷേപിക്കാനും, അവ പിൻവലിക്കാനും അനുവദിക്കുന്നു.
ഏറ്റവും ചെറിയ തുക വരെ നിക്ഷേപിക്കാൻ അനുവദിക്കുന്ന ഒരു ഓപ്പൺ എൻഡ് ഫണ്ട് വളരെ മികച്ച ഓപ്ഷനാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
എസ് ഐ പി അഥവാ Systematic Investment Plan രീതി പിന്തുടരാൻ ഓപ്പൺ എൻഡഡ് സ്കീമുകൾ അനുവദിക്കുന്നു അതും ഓപ്പൺ എൻഡഡ് സ്കീമുകൾ മികച്ചതാക്കുന്നു.