ആമുഖം: എന്താണ് വാല്യൂ ഇൻവെസ്റ്റിംഗ് (മൂല്യ നിക്ഷേപം)?
വാല്യൂ ഇൻവെസ്റ്റിംഗ് എന്നത് ഒരു ദീർഘകാല നിക്ഷേപ തന്ത്രമാണ്, ആന്തരിക മൂല്യത്തിന് (intrinsic value) അതായത് യഥാർത്ഥ വില കുറയുമ്പോൾ മാത്രം ഓഹരികൾ വാങ്ങാൻ ശ്രമിക്കുന്ന രീതിയാണിത്.
കമ്പനിയുടെ സ്റ്റോക്ക് വിലയെ മാത്രം അടിസ്ഥാനമാക്കിയല്ല വാല്യൂ ഇൻവെസ്റ്റിംഗ് രീതി നടപ്പാക്കുന്നത്, മറിച്ച് കമ്പനിയുടെ സാമ്പത്തിക ശക്തിയെയും ഭാവിയിലെ വളർച്ചയുടെ സാധ്യതകളെയും കുറിച്ച് മനസിലാക്കിയാണ് വാല്യൂ ഇൻവെസ്റ്റിംഗ് ചെയ്യുന്നത്.
ഈ തന്ത്രത്തിൽ വിദഗ്ധരായ നിക്ഷേപകരെ “വാല്യൂ ഇൻവെസ്റ്റേർസ്” എന്ന് വിളിക്കുന്നു. മാർക്കറ്റ് വില കുറഞ്ഞ് നിൽക്കുന്ന മികച്ച സ്റ്റോക്കുകൾക്കായി അവർ തിരയുന്നു. അവയുടെ യഥാർത്ഥ മൂല്യത്തിലും താഴെയുള്ള വിലയിൽ വാങ്ങാമെന്നതാണ് ഇത്തരം സ്റ്റോക്കുകൾ വാല്യൂ ഇൻവെസ്റ്റേർസിന് പ്രീയങ്കരമാകുന്നത്.
എന്തുകൊണ്ടാണ് വാല്യൂ ഇൻവെസ്റ്റേർസ് കുറഞ്ഞ മൂല്യമുള്ള കമ്പനികളിൽ നിക്ഷേപിക്കുന്നത്?
വളർച്ചയ്ക്ക് സാധ്യതയുള്ള കമ്പനികളിലാണ് അവർ നിക്ഷേപം നടത്തുന്നത്.
കമ്പനി വളരുന്നതിനനുസരിച്ച് കമ്പനിയുടെ ഓഹരി മൂല്യം ഉയരുമെന്ന് അവർ വിശ്വസിക്കുന്നതിനാലാണിത്. വാല്യൂ ഇൻവെസ്റ്റർമാർ വിപരീത നിക്ഷേപകർ (contrarian investors) എന്നും അറിയപ്പെടുന്നു.
അപകടസാധ്യതയും പ്രതിഫലവും (risk and return) തമ്മിലുള്ള തുല്യത പുലർത്താൻ വേണ്ടിയുള്ള കൈമാറ്റം ആണ് വാല്യൂ ഇൻവെസ്റ്റിംഗിൽ നടക്കുന്നത്.
വാല്യൂ ഇൻവെസ്റ്റേർസ് കൂടുതൽ റിസ്ക് എടുക്കുന്നു, അതിനാൽ അവർക്ക് നിക്ഷേപത്തിൽ ഉയർന്ന വരുമാനം നേടാൻ കഴിയുന്നു.
വാല്യൂ ഇൻവെസ്റ്റിംഗ് ഗ്രോത്ത് ഇൻവെസ്റ്റിംഗിൽ നിന്നും മറ്റ് തരത്തിലുള്ള നിക്ഷേപങ്ങളിൽ നിന്നും വ്യത്യസ്തമായിരിക്കുന്നത് എന്തുകൊണ്ട്?
കുറഞ്ഞ വിലയും കുറഞ്ഞ വളർച്ചാ നിരക്കും ഉള്ള ഓഹരികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു തന്ത്രമാണ് വാല്യൂ ഇൻവെസ്റ്റിംഗ്. ഉയർന്ന വിലയും ഉയർന്ന വളർച്ചാ നിരക്കും ഉള്ള ഓഹരികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഗ്രോത്ത് ഇൻവെസ്റ്റിംഗിൻറെ നേർ വിപരീതമാണിത്.
വാല്യൂ ഇൻവെസ്റ്റേർസ് വിപണിയിൽ അവഗണിക്കപ്പെട്ടിരിക്കുന്ന കമ്പനികൾ വിശദമായി പഠിക്കും.
ശേഷം അവർ ആ കമ്പനികളിൽ നിക്ഷേപിക്കും, കാരണം ഈ കമ്പനികൾ ഒടുവിൽ വളരുമെന്നും ഭാവിയിൽ ലാഭകരമാകുമെന്നും അവർ വിശ്വസിക്കുന്നു.
വാല്യൂ ഇൻവെസ്റ്റേർസ് പലപ്പോഴും ഒരു കമ്പനിയിൽ നിക്ഷേപിക്കുന്നതിന് മുമ്പ് അതിന്റെ ഓഹരിയുടെ മൂല്യം എന്താണെന്ന് കണ്ടെത്താൻ ഫണ്ടമെന്റൽ അനാലിസിസ് ഉപയോഗിക്കുന്നു.
ഒരു കമ്പനിയുടെ ആസ്തികൾ, ബാധ്യതകൾ, ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റുകൾ, കൂടാതെ മറ്റ് ഘടകങ്ങൾ എന്നിവ പരിശോധിച്ച് അതിന്റെ മൂല്യം എത്രയായിരിക്കുമെന്ന് നിർണ്ണയിക്കുന്ന വിശകലന രീതിയാണ് ഫണ്ടമെന്റൽ അനാലിസിസ്.
എന്തുകൊണ്ടാണ് ചില നിക്ഷേപകർ വാല്യൂ ഇൻവെസ്റ്റർ ആകാൻ തീരുമാനിക്കുന്നത് ?
വിപണിയിലെ ഹ്രസ്വകാല ഏറ്റക്കുറച്ചിലുകളിൽ വാല്യൂ ഇൻവെസ്റ്റേർസ് പേടിക്കാറില്ല, അവർ കമ്പനിയുടെ ആന്തരിക മൂല്യവുമായി മാർക്കറ്റ് വിലയെ താരതമ്യം ചെയ്യുകയും, കുറഞ്ഞ വിലയുള്ള ഓഹരികൾക്കായി തിരയുകയും ചെയ്യുന്നു.
കമ്പനികൾ പ്രതീക്ഷിച്ചത്ര വേഗത്തിൽ വളരുന്നില്ല എന്ന് മനസിലാക്കി തങ്ങളുടെ ഓഹരികൾ നല്ല വിലയ്ക്ക് വിറ്റ് കാഷ് ഔട്ട് ചെയ്യാൻ കഴിയില്ലെന്ന് മനസ്സിലാക്കുമ്പോൾ ഗ്രോത്ത് ഇൻവെസ്റ്റർമാർ നിരാശരാകുമെന്ന് വാല്യൂ ഇൻവെസ്റ്റർമാർ വിശ്വസിക്കുന്നു.
വാല്യൂ ഇൻവെസ്റ്റിങ്ങിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ.
വാല്യൂ ഇൻവെസ്റ്റിങ്ങിന് അതിന്റേതായ തടസ്സങ്ങളുണ്ട്, മൂല്യം കുറഞ്ഞ ഓഹരികൾ കണ്ടെത്തി അതിൽ നിക്ഷേപിക്കാൻ വളരെ അധികം ക്ഷമയും അച്ചടക്കവും ആവശ്യമാണ്.
മൂല്യം കുറവായ ഓഹരികളിൽ നിക്ഷേപിക്കാൻ ശരിയായ സമയത്തിനായി കാത്തിരിക്കാൻ നിക്ഷേപകർക്ക് കഴിയണം. കൂടാതെ കമ്പനിയുടെ ഓഹരി വില വീണ്ടും ഉയരുമ്പോൾ പെട്ടന്ന് തിരിച്ചറിയാൻ കഴിയണം എന്നതും വളരെ പ്രധാനം ആണ്.
ഉപസംഹാരവും പുനരവലോകനവും
കുറഞ്ഞ വിലയിൽ നിൽക്കുന്ന ഓഹരിയിൽ നിക്ഷേപിക്കുക എന്നതല്ല, കമ്പനിയുടെ ഓഹരിയുടെ യഥാർത്ഥ മൂല്യത്തിന് താഴെയുള്ള വിലയിൽ വ്യാപാരം നടത്തുന്ന ഓഹരികളിൽ നിക്ഷേപിക്കുക എന്നതാണ് വാല്യൂ ഇൻവെസ്റ്റിംഗ് എന്നതിന്റെ അടിസ്ഥാനം.
കാലക്രമേണ സ്റ്റോക്ക് വിലകൾ അവയുടെ യഥാർത്ഥ മൂല്യങ്ങളിലേക്ക് മടങ്ങുമെന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ തന്ത്രം.
വാല്യൂ ഇൻവെസ്റ്റർ ദീർഘകാലാടിസ്ഥാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും താരതമ്യേന വിലക്കുറവുള്ള ഓഹരികൾ വാങ്ങുകയും ചെയ്യണം.
ഓഹരികൾ വാങ്ങുവാനും വിൽക്കുവാനും മികച്ച ബ്രോക്കറെ തിരഞ്ഞെടുക്കുക.