ആമുഖം: മൂവിംഗ് ആവറേജ് എന്നാൽ എന്താണ്?
തിരഞ്ഞെടുത്ത കാലയളവിലെ ഡാറ്റാ പോയിന്റുകൾ സുഗമമാക്കാൻ സഹായിക്കുന്ന ഒരു ഗണിതശാസ്ത്ര കണക്കുകൂട്ടലാണ് മൂവിംഗ് ആവറേജ് (MA).
ട്രെൻഡുകൾ നിർണ്ണയിക്കാൻ ഇത് ഉപയോഗിക്കാം, കൂടാതെ ഒരു ഓഹരി എപ്പോൾ വാങ്ങണം അല്ലെങ്കിൽ വിൽക്കണം എന്ന് തിരിച്ചറിയാൻ വ്യാപാരികളെ മൂവിംഗ് ആവറേജ് സഹായിക്കും.
സിമ്പിൾ മൂവിംഗ്ആവറേജ് (SMA) ആണ് ഏറ്റവും പ്രചാരമുള്ള MA, ഇത് തിരഞ്ഞെടുത്ത കാലയളവിലെ മുൻകാല മൂല്യങ്ങളെല്ലാം (values) കൂട്ടിച്ചേർത്ത് അവയെ മൂല്യങ്ങളുടെ എണ്ണം കൊണ്ട് ഹരിച്ചാണ് കണക്കാക്കുന്നത്.
ഒരു സ്റ്റോക്കിന്റെ 10 ട്രേഡിംഗ് ദിവസങ്ങളുടെ SMA എങ്ങനെ കണക്കുകൂട്ടാം എന്ന് നോക്കാം.
10 ദിവസത്തെ ട്രേഡിങ്ങ് വിലകൾ 1,2,3,4,5,6,7,8,9,10 എന്നിങ്ങനെ ആണെന്ന് കരുതുക ഈ മൂല്യങ്ങളുടെ ആകെ തുകയെ 10 കൊണ്ട് ഹരിക്കുന്നു. അതായത് 1+2+3+4+5+6+7+8+9+10=55 ഇതിനെ ഓഹരി വിലകളുടെ എണ്ണമായ 10 കൊണ്ട് ഹരിച്ചാൽ 5.50 എന്ന് ഉത്തരം കിട്ടും. ഇങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു ദിവസത്തിന്റെ ഒരു പോയിന്റിനുള്ള വാല്യൂ ലഭിക്കും, ഓരോ തുടർന്നുള്ള ദിവസവും ലഭിക്കുന്ന വാല്യൂകൾ ചാർട്ടിൽ പ്ലോട്ട് ചെയ്യും, ഈ രീതിയിലാണ് SMA കണക്കുകൂട്ടൽ നടത്തുന്നത്.
ദിവസം എന്നതിന് പകരം ഒരു മിനിറ്റ്, അഞ്ച് മിനിറ്റ് എന്നിങ്ങനെയുള്ള സമയങ്ങളിലെ ഏത് രീതിയിലുമുള്ള ഓഹരി വില നൽകിയാൽ ആ സമയങ്ങളിലെയും SMA കണ്ടെത്താൻ ഈ രീതിയിൽ കഴിയുന്നതായാണ്.
മൂവിംഗ് ആവറേജ് പ്രൈസ് ചാർട്ടുകളിൽ
കഴിഞ്ഞ് പോയ കുറച്ച് ഡാറ്റാ പോയിന്റുകളുടെ ശരാശരി എടുക്കുന്നതിനാൽ മൂവിംഗ് ആവറേജുകൾ ഒരു ലാഗിംഗ് ഇൻഡിക്കേറ്റർ ആയി കണക്കാക്കപ്പെടുന്നു.
ഏതൊരു ട്രേഡർക്കും മൂവിംഗ് ആവറേജ് വളരെ ലളിതവും ശക്തവുമായ ഉപകരണമാണ്, എന്നാൽ ഇത് അത്ര മികച്ച ഇൻഡിക്കേറ്റർ ആണെന്ന് പറയാൻ കഴിയില്ല. പുതിയ വിപണി സാഹചര്യങ്ങളോട് പ്രതികരിക്കാൻ കുറഞ്ഞത് 50 ദിവസം എങ്കിലും എടുക്കും എന്നതാണ് ഇതിന്റെ ഏറ്റവും വ്യക്തമായ പോരായ്മ.
ഒരു ഓഹരിയുടെ ദിവസവുമുള്ള വിലയെ അടിസ്ഥാനമാക്കിയുള്ള sma താഴെ തന്നിരിക്കുന്ന ചിത്രത്തിൽ നിന്നും മനസിലാക്കാൻ സാധിക്കും.

ഇവിടെ ഒരു ഓഹരിയുടെ രണ്ടു ദിവസത്തെ വിലകൾ കൂട്ടിയ ശേഷം രണ്ട് കൊണ്ട് ഹരിച്ചാണ് sma ചാർട്ടിലെ ഒരു പോയിന്റിന്റെ മൂല്യം കണ്ടിരിക്കുന്നത്.
വിവിധ തരം മൂവിംഗ് ആവറേജുകൾ.
ടെക്നിക്കൽ അനാലിസിസിലെ ഒരു ട്രെൻഡ്-ഫോളോവിംഗ് അല്ലെങ്കിൽ ലാഗിംഗ് ഇൻഡിക്കേറ്ററാണ് മൂവിംഗ് ആവറേജുകൾ. ലഭിക്കുന്ന ഡാറ്റയെ സുഗമമായി മനസിലാക്കുന്നതിനും, ഒരു സെക്യൂരിറ്റിക്ക് എന്താണ് സംഭവിക്കുന്നത് എന്നതിന്റെ വ്യക്തമായ ചിത്രം സൃഷ്ടിക്കുന്നതിലൂടെയും ഒരു സെക്യൂരിറ്റിയുടെ വിലയെ SMA മനസിലാക്കി തരുന്നു..
സാധാരണ ആയി മൂന്ന് തരം മൂവിംഗ് ആവറേജുകൾ ഉണ്ട്: സിമ്പിൾ, എക്സ്പോണൻഷ്യൽ, വെയ്റ്റഡ്.
മുകളിൽ സൂചിപ്പിച്ചിരിക്കുന്ന രീതിയിൽ ആണ് സിമ്പിൾ മൂവിംഗ് ആവറേജ് കണക്കാക്കുന്നത്.
എക്സ്പോണൻഷ്യൽ മൂവിംഗ് ആവറേജ് (EMA) എസ്എംഎയ്ക്ക് സമാനമാണ്, എന്നാൽ പഴയ വിലകളേക്കാൾ സമീപകാല വിലകൾക്ക് കൂടുതൽ വെയിറ്റ് (പ്രാമുഖ്യം) നൽകുന്നു, അതിനാൽ EMA വിലയിലെ മാറ്റങ്ങളോട് കൂടുതൽ വേഗത്തിൽ പ്രതികരിക്കുന്നു.
താഴെ പറയുന്നതാണ് EMA കാണാൻ ഉള്ള ഫോർമുല.
EMA = (2/ n+1) x (Close – Previous EMA) + Previous EMA
വെയ്റ്റഡ് മൂവിംഗ് ആവറേജ് (WMA) എന്നത് പഴയ വിലകളേക്കാൾ സമീപകാല വിലകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന ഒരു സൂചകമാണ്. സമീപകാല വില മാറ്റങ്ങൾ മുൻകാല മാറ്റങ്ങളേക്കാൾ പ്രധാനമാണ് എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. ഒരു സെക്യൂരിറ്റിയുടെ വിലയുടെ ഏറ്റവും പുതിയ ഉയർചയും താഴ്ചയും (new highs or lows) നിരീക്ഷിക്കുമ്പോൾ അല്ലെങ്കിൽ അതിന്റെ ട്രെൻഡിനെ പിന്തുടരുമ്പോഴും WMA ഉപയോഗിക്കാൻ സാധിക്കും.
മൂവിംഗ് ആവറേജിന് സപ്പോർട്ട് അല്ലെങ്കിൽ റസിസ്റ്റൻസ് ആയി പ്രവർത്തിക്കാൻ കഴിയും. ഒരു അപ്ട്രെൻഡിൽ, ചുവടെയുള്ള ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ, 50-ദിവസം അല്ലെങ്കിൽ 100-ദിവസത്തെ MA ഒരു സപ്പോർട്ട് ലെവലായി പ്രവർത്തിച്ചിരിക്കുന്നത് കാണാം.

ഒരു പൊതു മാർഗ്ഗനിർദ്ദേശമെന്ന നിലയിൽ, വില മൂവിംഗ് ആവറേജിനു മുകളിലാണെങ്കിൽ, ട്രെൻഡ് മുകളിലേക്കാണെന്നും. വില മൂവിംഗ് ആവറേജിനു താഴെയാണെങ്കിൽ, ട്രെൻഡ് താഴേക്കാണ് എന്നും കരുതാം.
സാധാരണ ഉപയോഗിക്കുന്ന മൂവിംഗ് ആവറേജുകളുടെ ദൈർഘ്യം 10, 20, 50, 100, 200 എന്നിവയാണ്. ഈ ദൈർഘ്യം ഏത് കാല അളവുകളിലേക്കും ഉപയോഗിക്കാൻ കഴിയുന്നതാണ് (ഒരു മിനിറ്റ്, അഞ്ച് മിനിറ്റ്, ഒരു ദിവസം എന്നിങ്ങനെ ഏത് കാലയളവും).
മൂവിംഗ് ആവറേജ് സ്ട്രാറ്റജികൾ: ക്രോസ്ഓവറുകൾ.
ക്രോസ്ഓവറുകൾ മൂവിംഗ് ആവറേജുകളിൽ ഉപയോഗിക്കുന്ന ഒരു സ്ട്രാറ്റജി ആണ്, ഓഹരി വില മൂവിംഗ് ആവറേജിനു താഴേക്കോ മുകളിലേക്കോ പോകുമ്പോൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്നതാണ് ഒരു രീതി.

ഒരു ചാർട്ടിൽ രണ്ട് മൂവിംഗ് ആവറേജുകൾ പ്രയോഗിക്കുക എന്നതാണ് മറ്റൊരു തന്ത്രം, ഒന്ന് കൂടിയ കാലാവധിയും ഒന്ന് കുറഞ്ഞ കാലാവധിയും.
ഹ്രസ്വകാല MA, ദീർഘകാല MA-യ്ക്ക് മുകളിലേക്ക് കടക്കുമ്പോൾ, അത് ഒരു വാങ്ങൽ സിഗ്നലാണ്, കാരണം ട്രെൻഡ് മുകളിലേക്ക് പോകുന്നു എന്നതിന്റെ സൂചനയാണിത്.
ഈ ക്രോസ്ഓവറിനെ ഗോൾഡൻ ക്രോസ്സ് എന്നും വിളിക്കാറുണ്ട്.
ഹ്രസ്വകാല MA ദീർഘകാല MA-യ്ക്ക് താഴേക്ക് പോകുമ്പോൾ ഒരു വിൽപ്പന സിഗ്നലാണ് ലഭിക്കുന്നത്, കാരണം ട്രെൻഡ് താഴോട്ട് പോകുന്നതിന്റെ സൂചനയാണിത്.
ഈ ക്രോസ്ഓവറിനെ ഡെത്ത് ക്രോസ്സ് എന്നാണ് വിളിക്കുന്നത്.
ഉപസംഹാരവും പുനരവലോകനവും.
മൂവിംഗ് ആവറേജുകൾ ചരിത്രപരമായ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്, കൂടാതെ വില മാറ്റങ്ങളെ പ്രവചിക്കാൻ ഇവയ്ക്ക് കഴിയാറില്ല.
എല്ലാ സമയത്തും ഓഹരി വാങ്ങൽ വിൽക്കൽ എന്നിവ ഈ ഇന്ഡിക്കേറ്ററിനെ അടിസ്ഥാനമാക്കി നടത്തുക എന്നത് സാധ്യമല്ല.
എന്നിരുന്നാലും മൂവിംഗ് ആവറേജുകളെ വാങ്ങൽ വിൽക്കൽ എന്നിവയ്ക്കുള്ള മികച്ച ഇന്ഡിക്കേറ്ററായി പലരും കരുതുന്നു.
മൂവിംഗ് ആവറേജുകളും അതുപോലെയുള്ള മറ്റ് ഇൻഡിക്കേറ്ററുകളും വളരെ പ്രയാസകരമായ കണക്കു കൂട്ടലുകൾ നടത്താതെ തന്നെ investing.com പോലെയുള്ള വെബ്സൈറ്റുകളുടെ സഹായത്തോടെ ഉപയോഗിക്കാൻ കഴിയും.
അതിനാൽ ഫോർമുലകൾ ഓർത്ത് പ്രയാസപ്പെടേണ്ട കാര്യം ഇല്ല.
ഒരു ഡിസ്കൗണ്ട് ബ്രോക്കറെ തിരഞ്ഞെടുക്കുക.
ഒരു നല്ല ട്രഡീഷണൽ ബ്രോക്കറെ തിരഞ്ഞെടുത്ത് ഇന്ന് തന്നെ നിക്ഷേപം ആരംഭിക്കുക.