റേഷ്യോ അനാലിസിസ് എന്നാൽ എന്താണ്?
ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റുകൾ ആയ ബാലൻസ് ഷീറ്റ്, പി & എൽ സ്റ്റേറ്റ് മെന്റ്, ക്യാഷ്ഫ്ലോ സ്റ്റേറ്റ് മെൻറ് എന്നിവയിലെ വിവരങ്ങൾ പരസ്പരം ക്വാണ്ടിറ്റേറ്റീവ് രീതിയിൽ അനലൈസ് ചെയ്യുന്ന രീതിയാണ് റേഷ്യോ അനാലിസിസ്.
റേഷ്യോ അനാലിസിസ് ഉപയോഗിച്ച് കമ്പനിയുടെ ലിക്വിഡിറ്റി, കാര്യക്ഷമത, വളർച്ച, ലാഭക്ഷമത എന്നിങ്ങനെയുള്ള കാര്യങ്ങൾ മനസിലാക്കുകയും അതുവഴി നല്ല ഒരു കമ്പനി നിക്ഷേപത്തിനായി തിരഞ്ഞെടുക്കുകയും ചെയ്യാൻ കഴിയുന്നു.
റേഷ്യോ അനാലിസിസ് ഫണ്ടമെന്റല് അനാലിസിന്റെ ഒരു മൂലക്കല്ലാണെന്നു വേണമെങ്കില് പറയാം.
കമ്പനികളുടെ ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റുകളിൽ ഉൾക്കൊണ്ടിരിക്കുന്ന പല ഡാറ്റകൾ തമ്മിൽ താരതമ്യം ചെയ്താണ് റേഷ്യോ അനാലിസിസ് സാധ്യമാക്കുന്നത്. ഒരു കമ്പനിയെ ആ കമ്പനിയുടെ അതേ ഇൻഡസ്ട്രിയിലോ, അല്ലെങ്കിൽ അതേ സെക്ടറിലോ ഉള്ള മറ്റൊരു കമ്പനിയുമായി താരതമ്യം ചെയ്യുവാനും അതുവഴി കമ്പനികളുടെ പ്രകടനം മനസിലാക്കാനും, കമ്പനികളുടെ മുന്നോട്ടുള്ള വളർച്ച മനസിലാക്കാനും റേഷ്യോ അനാലിസിസ് വഴി സാധിക്കുന്നു.
അതുപോലെ തന്നെ കമ്പനിയെ അതിന്റെ ഇൻഡസ്ട്രിയുമായും താരതമ്യം ചെയ്യാനും, ഇൻഡസ്ട്രിയുടെ വളർച്ചക്ക് അനുസൃതമായ വളർച്ച കമ്പനികൾ നേടുന്നുണ്ടോ എന്ന് മനസിലാക്കാനും റേഷ്യോ അനാലിസിസ് വഴി സാധിക്കുന്നു.
റേഷ്യോകൾ കാൽക്കുലേറ്റ് ചെയ്യാനുള്ള എല്ലാ ഡാറ്റകളും ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റുകളിൽ നിന്ന് കണ്ടെത്തുവാൻ കഴിയും.
ഒരേ കമ്പനിയുടെ തന്നെ മുൻവർഷത്തെ റേഷ്യോകൾ തമ്മിൽ താരതമ്യം ചെയ്തും കമ്പനിയുടെ വളർച്ച മനസിലാക്കാൻ റേഷ്യോകൾ സഹായിക്കുന്നു.
റേഷ്യോ അനാലിസിസ് താഴെ പറയുന്ന വിധത്തിൽ പ്രധാനമായി ആറായി തരം തിരിക്കാം
I . റിട്ടേൺ റേഷ്യോസ് (RETURN RATIOS)
II . എഫിഷ്യൻസി റേഷ്യോസ് (EFFICIENCY RATIOS)
III . ഗ്രോത്ത് റേഷ്യോസ് (GROWTH RATIOS)
IV . സോൾവൻസി റേഷ്യോസ് (SOLVANCY RATIOS)
V . ക്യാഷ് ഫ്ലോ റേഷ്യോസ് (CASH FLOW RATIOS)
VI . വാല്യൂവേഷൻ റേഷ്യോസ് (VALUATION RATIOS)
I. റിട്ടേൺ റേഷ്യോസ് (RETURN RATIOS)
കമ്പനിയുടെ വരുമാനം, പ്രവർത്തനച്ചെലവ്, ബാലൻസ് ഷീറ്റ് ആസ്തികൾ അല്ലെങ്കിൽ ഷെയർ ഹോൾഡർമാരുടെ ഇക്വിറ്റി എന്നിവയുമായി താരതമ്യപ്പെടുത്തി വരുമാനം ഉണ്ടാക്കാനുള്ള കമ്പനിയുടെ കഴിവിനെ വിലയിരുത്തുന്ന അളവുകളാണ് റിട്ടേൺ റേഷ്യോസ് അഥവാ പ്രോഫിറ്റബിലിറ്റി റേഷ്യോസ് എന്ന് പറയുന്നത്.
ഒരു കമ്പനി നിക്ഷേപകന് അയാളുടെ നിക്ഷേപത്തിൽ നിന്ന് എത്രമാത്രം ലാഭവും മൂല്യവും സൃഷ്ടിക്കുന്നുവെന്ന് റിട്ടേൺ റേഷ്യോസ് മനസിലാക്കി തരുന്നു.
II. എഫിഷ്യൻസി റേഷ്യോസ് (EFFICIENCY RATIOS)
ഹ്രസ്വകാലയളവിൽ ഒരു കമ്പനി അതിന്റെ ആസ്തികൾ (Assets) എത്രമാത്രം ഫലപ്രദമായി ഉപയോഗിക്കുന്നുവെന്നും അതിന്റെ ബാധ്യതകൾ (Liabilities) തീർക്കാൻ എത്രമാത്രം സമയം എടുക്കുന്നു എന്നും വിശകലനം ചെയ്യുന്നതിന് എഫിഷ്യൻസി റേഷ്യോസ് ഉപയോഗിക്കുന്നു.
III. ഗ്രോത്ത് റേഷ്യോസ് (GROWTH RATIOS)
ഗ്രോത്ത് റേഷ്യോകൾ ഒരു കമ്പനി എത്ര വേഗത്തിൽ വളരുന്നു എന്നതിന്റെ സൂചന നൽകുന്നു. ഉദാഹരണത്തിന് ഒരു കമ്പനിയുടെ സെയിൽസിൽ ഉണ്ടാകുന്ന വളർച്ചയും, അതിന്റെ മൊത്തം ലാഭത്തിൽ ഉള്ള വളർച്ചയും മുൻവർഷങ്ങളെ അപേക്ഷിച്ച് എത്രമാത്രം വർധിച്ചു എന്ന് മനസിലാക്കാൻ ഗ്രോത്ത് റേഷ്യോസ് സഹായിക്കുന്നു.
IV. സോൾവൻസി റേഷ്യോസ് (SOLVANCY RATIOS)
ഒരു കമ്പനിയുടെ കടബാധ്യതകൾ നിറവേറ്റാനുള്ള കഴിവ് അളക്കുന്നതിന് ഉപയോഗിക്കുന്ന പ്രധാനപ്പെട്ട റേഷ്യോകളാണ് സോൾവൻസി റേഷ്യോസ്, ഇത് പലപ്പോഴും ബിസിനസ്സ് വായ്പ നൽകുന്നവർ ഉപയോഗിക്കുന്നു.
കമ്പനിയുടെ സാമ്പത്തിക സ്ഥിരതയും കരുത്തും അളക്കുന്നതിന് ഇത് സഹായിക്കുന്നു.
ഒരു കമ്പനിയുടെ ഹ്രസ്വകാല, ദീർഘകാല ബാധ്യതകൾ നിറവേറ്റുന്നതിന് ക്യാഷ് ഫ്ലോ പര്യാപ്തമാണോ എന്ന് സോൾവൻസി റേഷ്യോ മനസിലാക്കി തരുന്നു.
V. ലിക്വിഡിറ്റി റേഷ്യോസ് (LIQUIDITY RATIOS)
ആസ്തികളെ വേഗത്തിലും ചിലവ് കുറഞ്ഞ രീതിയിലും പണമായി പരിവർത്തനം ചെയ്യാനുള്ള ഒരു കമ്പനിയുടെ കഴിവാണ് ലിക്വിഡിറ്റി. താരതമ്യ പഠനം നടത്തുവാൻ ലിക്വിഡിറ്റി റേഷ്യോ ഏറ്റവും ഫലപ്രദമാണ്.
സോൾവൻസി റേഷ്യോകളെ അപേക്ഷിച്ച് ലിക്വിഡിറ്റി റേഷ്യോകൾ കമ്പനിയുടെ ഹ്രസ്വകാല കടങ്ങൾ വീട്ടാനുള്ള കഴിവാണ് മനസിലാക്കി തരുന്നത്.
VI. ക്യാഷ് ഫ്ലോ റേഷ്യോസ് (CASH FLOW RATIOS)
കമ്പനികളുടെ ലിക്വിഡിറ്റി (ദ്രവ്യത), പ്രോഫിറ്റബിലിറ്റി (ലാഭം), ഫിനാൻഷ്യൽ സ്ട്രക്ച്ചർ (സാമ്പത്തിക ഘടന) എന്നിവയെക്കുറിച്ച് കൂടുതൽ ഉൾക്കാഴ്ച നൽകാൻ ക്യാഷ് ഫ്ലോ റേഷ്യോസ് സഹായിക്കുന്നു.
മറ്റ് പല റേഷ്യോകൾ ക്യാഷ് ഫ്ലോ റേഷ്യോയുടെ കൂടെ ഉപയോഗിച്ച് കൊണ്ട് കമ്പനികളെ കുറിച്ച് കൂടുതൽ വ്യക്തത വരുത്താൻ സാധിക്കുന്നതാണ്. ക്യാഷ് ഫ്ലോ കൈകാര്യം ചെയ്യുക എന്നത് പല പുതിയ കമ്പനികളും നേരിടുന്ന ഒരു വലിയ വെല്ലു വിളിയാണ്.
VII. വാല്യൂവേഷൻ റേഷ്യോസ് (VALUATION RATIOS)
വാല്യൂവേഷൻ റേഷ്യോകൾ ഒരു കമ്പനിയുടെ മാര്ക്കറ്റ് വില അല്ലെങ്കിൽ അതിന്റെ ഇക്വിറ്റിയും അതിന്റെ ചില ഫണ്ടമെന്റല് ആയുള്ള കാര്യങ്ങളും (ഉദാ. വരുമാനം) തമ്മിലുള്ള ബന്ധം കാണിക്കുന്നു. നിക്ഷേപകൻ നിക്ഷേപം നടത്താൻ താൽപര്യപ്പെടുന്ന ഓഹരിയുടെ യഥാർത്ഥമായ ആന്തരിക മൂല്യം മനസിലാക്കാൻ വാല്യൂവേഷൻ റേഷ്യോകൾ നിക്ഷേപകനെ സഹായിക്കുന്നു. ഓഹരിയുടെ ഇപ്പോഴത്തെ മാർക്കറ്റ് വില ആന്തരിക മൂല്യത്തേക്കാൾ കുറവാണോ കൂടുതലാണോ എന്ന് മനസിലാക്കാനും വാല്യൂവേഷൻ റേഷ്യോകൾ സഹായകരം ആണ്. നിക്ഷേപകൻ ചിലവാക്കുന്ന തുകയ്ക്ക് അനുസൃതമായുള്ള പ്രയോജനം നൽകാൻ ആ ഓഹരിക്ക് കഴിയുമോ എന്ന് കാണിച്ച് തരുവാൻ വാല്യൂവേഷൻ റേഷ്യോകൾക്ക് കഴിയും.
താഴെ പറയുന്നവയാണ് പൊതുവായി ഉപയോഗിക്കുന്ന ചില റേഷ്യോകൾ.
റിട്ടേൺ ഓൺ അസറ്റ് (ROA)
കറണ്ട് റേഷ്യോ (Current Ratio)
റിട്ടേൺ ഓൺ ഇക്വിറ്റി (ROE)
ഡെബ്റ്റ് ടു ഇക്വിറ്റി റേഷ്യോ (Debt to Equity Ratio)
ഡെബ്റ്റ് റേഷ്യോ (Debt Ratio)
റിട്ടേൺ ഓൺ ഇൻവെസ്റ്റ് മെന്റ് (ROI)
ഉപസംഹാരം: റേഷ്യോ അനാലിസിസ് മികച്ച ഓഹരികൾ കണ്ടെത്താൻ.
മികച്ച ഓഹരികൾ കണ്ടെത്താനും, അവയിൽ നിക്ഷേപിച്ച് ലാഭം ഉണ്ടാക്കാനും റേഷ്യോ അനാലിസിസ് നിക്ഷേപകരെ വളരെ സഹായിക്കാറുണ്ട്. റേഷ്യോകളുടെ ഉപോയോഗം മനസിലാക്കുക എന്നത് വളരെ എളുപ്പം സാധിക്കുന്നതാണ്, അതിനായി പുസ്തകങ്ങൾ വായിക്കുകയും, വീഡിയോകളും മറ്റും കാണുകയും ചെയ്യുക.
റേഷ്യോകളെ പറ്റി കൂടുതൽ പഠിക്കാൻ സ്വിംഗ് ട്രേഡിനും, ഇൻവെസ്റ്റ്മെന്റിനും റേഷ്യോ അനാലിസിസ് എന്ന ലേഖകന്റെ ബുക്ക് വായിക്കുക.
ഒരു നല്ല ഡിസ്കൗണ്ട് ബ്രോക്കറെ തിരഞ്ഞെടുക്കുകനിക്ഷേപം ആരംഭിക്കുക.