നിക്ഷേപകർക്കും വിപണി നിരീക്ഷകർക്കും ബാലൻസ് ഷീറ്റ് എങ്ങനെ പ്രാധാനം ആകുന്നു?
ഒരു കമ്പനിയുടെ ആസ്തികളും ബാധ്യതകളും മനസിലാക്കാൻ ഉപയോഗിക്കുന്ന സാമ്പത്തിക പ്രസ്താവന അഥവാ ഫിനാൻഷ്യൽ സ്റ്റേറ്റ് മെന്റ് ആണ് ബാലൻസ് ഷീറ്റ്. സാമ്പത്തിക സ്ഥിതിയുടെ പ്രസ്താവന (ഫിനാൻഷ്യൽ പൊസിഷൻ) എന്നും ഇത് അറിയപ്പെടുന്നു.
ബാലൻസ് ഷീറ്റ് സാധാരണയായി ഒരു വർഷം അല്ലെങ്കിൽ ഒരു ക്വാർട്ടർ പോലെയുള്ള അക്കൗണ്ടിംഗ് കാലയളവിലേക്കാണ് തയ്യാറാക്കപ്പെടുന്നത്.
ഒരു നിശ്ചിത സമയത്തെ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ആസ്തികളുടെയും ബാധ്യതകളുടെയും പ്രതിഫലനമാണ് ബാലൻസ് ഷീറ്റ്.
ബാലൻസ് ഷീറ്റിൽ ഒരു കമ്പനിയുടെ ഉടമസ്ഥതയിലുള്ള വസ്തു വകകളും (അതിന്റെ ആസ്തികൾ), അതിന്റെ കടം (അതിന്റെ ബാധ്യതകൾ) എന്നിവ കാണിക്കുന്നു. കൈവശമുള്ള പണം, ചരക്കുകൾ, ഉപകരണങ്ങൾ, കെട്ടിടങ്ങൾ എന്നിവ പോലുള്ളവയാണ് ആസ്തികൾ.
വായ്പകൾ, അടക്കേണ്ടുന്ന നികുതികൾ, കടത്തിൽ വാങ്ങിയ സാധനങ്ങൾക്കായി വിതരണക്കാർക്ക് നൽകേണ്ട പണം എന്നിവ പോലുള്ള കാര്യങ്ങളാണ് ബാധ്യതകൾ.
ഒരു കമ്പനിയുടെ ആസ്തിയിൽ നിന്ന് അതിന്റെ ബാധ്യതകൾ കുറച്ചാണ് അതിന്റെ മൊത്തം ആസ്തി കണക്കാക്കുന്നത്. ഒരു പോസിറ്റീവ് അറ്റമൂല്യം അർത്ഥമാക്കുന്നത് കമ്പനിക്ക് ബാധ്യതകളേക്കാൾ കൂടുതൽ ആസ്തി ഉണ്ടെന്നാണ്; ഇത് നല്ലതാണ്, കാരണം കമ്പനിക്ക് കടം വന്നാൽ അത് വീട്ടാൻ കഴിയുമെന്നാണ് ഇതിൽ നിന്ന് മനസിലാക്കേണ്ടത്.
ഒരു കമ്പനിയുടെ ബാലൻസ് ഷീറ്റിന്റെ കരുത്ത് പ്രവർത്തന മൂലധനം അഥവാ വർക്കിംഗ് ക്യാപിറ്റൽ, അല്ലെങ്കിൽ ഹ്രസ്വകാല ദ്രവ്യത (Liquidity), ആസ്തി പ്രകടനം, മൂലധനവൽക്കരണ ഘടന എന്നീ നിക്ഷേപ-ഗുണനിലവാര അളവുകൾ ഉപയോഗിച്ച് വിലയിരുത്താവുന്നതാണ്.
ക്യാപിറ്റലൈസേഷൻ ഘടന (മൂലധനവൽക്കരണ ഘടന) എന്നത് ഒരു കമ്പനിയുടെ ബാലൻസ് ഷീറ്റിൽ ഉള്ള കടവും ഇക്വിറ്റിയും ആണ്.
ഒരു നിക്ഷേപകനെന്ന നിലയിൽ സാമ്പത്തിക വിശകലനത്തിനായി ബാലൻസ് ഷീറ്റ് എന്ത്കൊണ്ട് ശ്രദ്ധിക്കണം?
ബാലൻസ് ഷീറ്റ് എന്നത് ഒരു ബിസിനസ്സിന്റെയോ സർക്കാർ സ്ഥാപനത്തിന്റെയോ മറ്റ് ഓർഗനൈസേഷന്റെയോ ഒരു പ്രത്യേക കാല ഘട്ടത്തിലെ സാമ്പത്തിക സ്ഥിതിയുടെ ഒരു പ്രസ്താവനയാണ്.
ബാലൻസ് ഷീറ്റ് നിക്ഷേപകർക്ക് വളരെ ഉപയോഗപ്രദമാണ്, കാരണം അത് എല്ലാ ആസ്തികളുടെയും ബാധ്യതകളുടെയും ആകെ മൂല്യം കാണിച്ച് തരുന്നു. മൊത്തം ആസ്തി മൊത്തം ബാധ്യത എന്നീ രണ്ട് സംഖ്യകൾ തമ്മിലുള്ള വ്യത്യാസത്തെ ആണ് ഇക്വിറ്റി എന്ന് വിളിക്കുന്നത്.
ക്യാഷ് കൺവേർഷൻ സൈക്കിൾ ഒരു കമ്പനി അതിന്റെ അക്കൗണ്ട് റീസിവബിളും, ഇൻവെന്ററിയും എത്ര കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നു എന്ന് കാണിക്കുന്നു.
അക്കൗണ്ട് റീസിവബിൾ എന്നത് കടമായി സാധനം വാങ്ങിയവർ തിരിച്ച് തരേണ്ടുന്ന തുകയാണ്.
ഫിക്സഡ് അസറ്റ് ടേൺഓവർ റേഷ്യോ ഒരു കമ്പനിയുടെ മൊത്തം ആസ്തികളുടെ ഉപയോഗത്തിൽ നിന്ന് എത്രമാത്രം വരുമാനം ഉണ്ടാക്കുന്നു എന്ന് അളക്കുന്നു. ഇത് കമ്പനിയുടെ കാര്യക്ഷമത മാനസിലാക്കാൻ നിക്ഷേപകനെ സഹായിക്കുന്നു.
ലാഭമോ അറ്റാദായമോ സൃഷ്ടിക്കുന്നതിന് ഒരു കമ്പനി അതിന്റെ ആസ്തികൾ എത്ര നന്നായി ഉപയോഗിക്കുന്നുവെന്ന് റിട്ടേൺ ഓൺ അസറ്റ് റേഷ്യോ കാണിച്ച് തരുന്നു .
ഒരു ബിസിനസ്സ് എത്ര മികച്ചതാണെന്നതിനെക്കുറിച്ചുള്ള സൂചനകൾ നൽകാനും ഇതിന് കഴിയും. അതിനാൽ ഒരു മികച്ച നിക്ഷേപകൻ കമ്പനിയുടെ ഫിനാൻഷ്യൽ സ്റ്റേറ്റുമെന്റും അതിന്റെ ബാലൻസ് ഷീറ്റും പരിശോധിക്കേണ്ടത് വളരെ അത്യാവശ്യം ആണ്.
ഒരു കമ്പനിക്ക് അതിന്റെ കടങ്ങൾ വീട്ടുന്നതിനോ പുതിയ പ്രോജക്ടുകളിൽ നിക്ഷേപിക്കുന്നതിനോ എത്ര പണം ലഭ്യമാണ് എന്നതിനെക്കുറിച്ചുള്ള മൂല്യവത്തായ ഉൾക്കാഴ്ചകൾ നൽകാനും ബാലൻസ് ഷീറ്റിന് കഴിയും.
ഇങ്ങനെ ബാലൻസ് ഷീറ്റിന്നെ നല്ലരീതിയിൽ വിശകലനം ചെയ്താൽ കമ്പനിയുടെ ഇപ്പോഴുള്ള സ്ഥാനം മനസിലാക്കാനും നിക്ഷേപ തീരുമാനം എടുക്കാനും നിക്ഷേപകന് സാധിക്കും.
ഉപസംഹാരം: ബാലൻസ് ഷീറ്റ് നിങ്ങളുടെ നിക്ഷേപ തന്ത്രങ്ങളെ എങ്ങനെ ബാധിക്കുന്നു?
ഒരു കമ്പനിയുടെ ബാലൻസ് ഷീറ്റിൽ നോക്കുമ്പോൾ, അത് നിങ്ങളുടെ നിക്ഷേപ തന്ത്രങ്ങളെ എങ്ങനെ ബാധിക്കുമെന്ന് മനസ്സിലാക്കാവുന്നതാണ് അതനുസരിച്ച് മാത്രം നിക്ഷേപത്തിനാനായി കമ്പനിയെ തിരഞ്ഞെടുക്കുക.
ബാലൻസ് ഷീറ്റിനെ കമ്പനിയുടെ സാമ്പത്തിക ആരോഗ്യത്തിന്റെ ഒരു സ്നാപ്പ്ഷോട്ട് ആയി കാണാം, ഭാവി നിക്ഷേപങ്ങളെക്കുറിച്ച് തീരുമാനങ്ങൾ എടുക്കാൻ ഇത് ഉപയോഗിക്കാം.
ഇന്ന് തന്നെ നിക്ഷേപം ആരംഭിക്കാൻ ഒരു മികച്ച ട്രഡീഷണൽ ബ്രോക്കറെ തിരഞ്ഞെടുക്കുക.