വിൻഡോസ് 11 എത്തിക്കഴിഞ്ഞു, പക്ഷെ പലരും അത് പിസിയിൽ അല്ലെങ്കിൽ ലാപ്പിൽ ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിച്ച് പരാജയപ്പെട്ടിരിക്കും. പുതിയ വിൻഡോസ് 11 ഇൻസ്റ്റാൾ ചെയ്യണമെങ്കിൽ വിൻഡോസ് ആവശ്യപ്പെടുന്ന പല അവശ്യ ഘടകങ്ങളും നിങ്ങളുടെ സിസ്റ്റത്തിൽ ഉണ്ടായിരിക്കണം അതിലൊന്നായ TPM അഥവാ Trusted Platform Module പലരുടെയും സിസ്റ്റത്തിൽ കാണില്ല, വലിയ വില കൊടുത്തു വാങ്ങിയ സിസ്റ്റങ്ങളിൽ പോലും ടിപീഎം ഇല്ല.
ട്രസ്റ്റഡ് പ്ലാറ്റ്ഫോം മൊഡ്യൂൾ (TPM) സാങ്കേതികവിദ്യ രൂപകൽപ്പന ചെയ്തിരിക്കുന്നത് ഹാർഡ്വെയർ അധിഷ്ഠിതവും കൂടാതെ സുരക്ഷയുമായി ബന്ധപ്പെട്ടതുമായ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ്. ടിപിഎം ചിപ്പ് ക്രിപ്റ്റോഗ്രാഫിക് പ്രവർത്തനങ്ങൾ നടത്താൻ രൂപകൽപ്പന ചെയ്തിരിക്കുന്ന ഒരു സുരക്ഷിത ക്രിപ്റ്റോ-പ്രോസസറാണ്. ചിപ്പിൽ ഒന്നിലധികം സെക്യൂരിറ്റി മെക്കാനിസങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്, അതിനാൽ ടിപിഎമ്മിന്റെ സുരക്ഷാ പ്രവർത്തനങ്ങളിൽ കൃത്രിമം കാണിക്കാൻ മറ്റ് വൈറസ് സോഫ്റ്റ്വെയറുകൾക്ക് കഴിയില്ല.
October 5, 2021 ൽ റിലീസ് ചെയ്ത പുതിയ വിൻഡോസ് 11 TPM v2.0 അല്ലെങ്കിൽ TPM v1.2 ഇല്ലാത്തതിനാൽ പലർക്കും ഇതുവരെ ഇൻസ്റ്റാൾ ചെയ്യാൻ പറ്റിയിട്ടില്ല, എന്നാൽ 11 TPM v2.0 അല്ലെങ്കിൽ TPM v1.2 ഇല്ലാത്ത സിസ്റ്റത്തിൽ വിൻഡോസ് 11 ഇൻസ്റ്റാൾ ചെയ്യാൻ ഉള്ള ചില മാർഗ്ഗങ്ങളാണ് ഇനി വരുന്ന ഭാഗങ്ങളിൽ വിവരിക്കുന്നത്.
മുകളിലെ ചിത്രത്തിൽ കാണുന്നപോലെയോ അല്ലെങ്കിൽ താഴെകാണുന്ന പോലെയോ കാണിച്ചാൽ എങ്ങനെ വിൻഡോസ് 11 ഇൻസ്റ്റാൾ ചെയ്യാം എന്ന് പരിശോധിക്കാം.
This PC doesn’t currently meet Windows 11 system requirements
TPM 2.0 must be supported and enabled on this PC.
TPM: TPM 1.2
The processor isn’t currently supported for Windows 11.
ഒന്നാമത്തെ മാർഗ്ഗം.
നിങ്ങളുടെ സിസ്റ്റം TPM 1.2 ആണെങ്കിൽ അതിനെ എങ്ങനെ അപ്ഗ്രേഡ് ചെയ്ത് പുതിയ വിൻഡോസ് ഇൻസ്റ്റാൾ ചെയ്യും എന്ന് നോക്കാം.
താഴെ പറയുന്ന മാർഗ്ഗം നിങ്ങളുടെ സിസ്റ്റം TPM 1.2 ആണെങ്കിൽ മാത്രം ചെയ്യുക അല്ലെങ്കിൽ രണ്ടാമത്തെ മാർഗ്ഗം പരീക്ഷിക്കുക.
സ്റ്റെപ്പ് 1. രജിസ്ട്രിയിൽ (registry) മാറ്റം വരുത്തുക.
- റൺ (run) തുറക്കുക
- regedit എന്ന് ടൈപ്പ് ചെയ്ത് എന്റർ ബട്ടൺ അമർത്തുക.
- തുടർന്ന് വരുന്ന രെജിസ്ട്രിയിൽ HKEY_LOCAL_MACHINE\SYSTEM\Setup\MoSetup എന്ന കീ കണ്ടുപിടിക്കുക
- അപ്പോൾ തുറന്ന് വരുന്ന ഭാഗത്ത് മൗസിന്റെ വലത് ബട്ടൺ ഉപയോഗിച്ച് New > DWORD (32-bit) Value എന്നത് തിരഞ്ഞെടുക്കുക.
- അപ്പോൾ പുതിയതായി വരുന്ന വാല്യൂ (value) വിനെ AllowUpgradesWithUnsupportedTPMOrCPU എന്ന് റീനെയിം ചെയ്യുക.
- AllowUpgradesWithUnsupportedTPMOrCPU ഈ വാല്യൂ വിന്റെ value data 1 എന്ന് മാറ്റി നൽകുക
- അതിനു ശേഷം രജിസ്ട്രി ക്ലോസ് ചെയ്ത് സിസ്റ്റം റീസ്റ്റാർട്ട് ചെയ്യുക.
സ്റ്റെപ്പ് 2. പുതിയ വിൻഡോസ് 11 ന്റെ iso ഫയൽ ഡൌൺലോഡ് ചെയ്യുക.
- ആദ്യം വിൻഡോസ് 11 ഡൗണ്ലോഡ് പേജിൽ പോകുക.
- Download Windows 11 Disk Image (ISO) എന്നഭാഗത്ത് നിന്ന് വിൻഡോസ് 11 തിരഞ്ഞെടുത്ത് ഡൌൺലോഡ് എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക.
- അപ്പോൾ താഴെ വരുന്ന ഭാഗത്ത് ഭാഷ (language) തിരഞ്ഞെടുത്ത് കൺഫോം എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
- അപ്പോൾ വരുന്ന ഭാഗത്ത് നിന്നും 64-bit download എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
- പിന്നീട് Windows 11 ISO ഫയലിന്റെ ഡൌൺലോഡ് പൂർത്തിയാകുന്നത് വരെ കാത്തിരിക്കുക.
സ്റ്റെപ്പ് 3. പുതിയ വിൻഡോസ് 11 ഇൻസ്റ്റാൾ ചെയ്യുക.
- Windows 11.ISO ഫയലിൽ ഡബിൾ ക്ലിക്ക് ചെയ്യുക.
- setup.exe എന്ന ഫയലിൽ ഡബിൾ ക്ലിക്ക് ചെയ്യുക, അപ്പോൾ തുറന്ന് വരുന്ന വിൻഡോയിലെ നെക്സ്റ്റ് (next) എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത് വിൻഡോസ് ഇൻസ്റ്റാൾ ചെയ്ത് തുടങ്ങുക
തുടർന്ന് വരുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് വിൻഡോസ് 11 നിങ്ങളുടെ സിസ്റ്റത്ത്ൽ ഇൻസ്റ്റാൾ ചെയ്യുക.
രണ്ടാമത്തെ മാർഗ്ഗം.
ഒരു തരത്തിലുമുള്ള ടിപിഎം (TPM) ഇല്ലാത്ത സിസ്റ്റത്തിൽ പുതിയ വിൻഡോസ് 11 എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം എന്നാണ് തുടർന്ന് വരുന്ന ഭാഗത്ത് വിശദമാക്കുന്നത്.
- ആദ്യം ഈ ലിങ്കിൽ പോയി MediaCreationTool ഡൌൺലോഡ് ചെയ്യുക, അത് അൺസിപ്പ് ചെയ്യുക.
- ഡബിൾ ക്ലിക്ക് ചെയ്ത് അൺസിപ്പ് ആയ ഫോൾഡർ തുറക്കുക.
- അതിൽ നിന്നും bypass 11 എന്ന ഫോൾഡർ തുറക്കുക, അതിൽ കാണുന്ന Quick_11_iso_esd_wim_TPM_toggle.bat, Skip_TPM_Check_on_Dynamic_Update.cmd എന്നീ രണ്ട് ഫയലുകൾ ഡബിൾ ക്ലിക് ചെയ്ത് റൺ ചെയ്ത് ബൈപാസ് ആക്ടിവേറ്റ് ആക്കുക (ശ്രദ്ദിക്കുക ഒരു പ്രാവശ്യം ഡബിൾ ക്ലിക്ക് ചെയ്യുമ്പോൾ bypass ആക്റ്റീവ് ആകും വീണ്ടും ഡബിൾ ക്ലിക്ക് ചെയ്താൽ bypass ഡീആക്ടിവേറ്റ് ആകും).
- അതിനുശേഷം MediaCreationTool.bat എന്ന ഫയലിൽ റൈറ്റ് ക്ലിക്ക് ചെയ്ത് Run as administrator എന്നതിൽ ക്ലിക് ചെയ്യുക.
അപ്പോൾ തുറന്നുവരുന്ന MCT Version option എന്നതിലെ 11 എന്നത് ക്ലിക്ക് ചെയ്യുക, അപ്പോൾ വരുന്ന വിൻഡോയിൽ നിന്ന് Auto ISO എന്നത് ക്ലിക് ചെയ്യുക, തുടർന്ന് വിൻഡോസ് 11 setup ഡൌൺലോഡ് ആകുന്നതാണ്, ഡൌൺലോഡ് വിൻഡോ 100% ആകുന്നത് വരെ കാത്തിരിക്കുക.
- ഡൌൺലോഡ് തീർന്നാൽ 11 21H2 Consumer x64 en-US.iso എന്ന ഫയൽ MediaCreationTool ഉള്ള അതേ ഫോൾഡറിൽ തന്നെ കാണാൻ കഴിയും.
- വിൻഡോസ്11 ഇൻസ്റ്റാൾ ചെയ്യാനായി 1121H2 Consumer x64 en-US.iso എന്ന ഫയൽ ഡബിൾ ക്ലിക്ക് ചെയ്ത് തുറക്കുക അതിൽ കാണുന്ന setup.exe എന്ന ഫയൽ ഡബിൾ ക്ലിക് ചെയ്ത് ഇൻസ്റ്റാളേഷൻ തുടങ്ങുക.
- Next ബട്ടൺ ക്ലിക്ക് ചെയ്യുക, തുടർന്ന് വരുന്ന വിൻഡോയിൽ Accept എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
- തുടർന്ന് വരുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് വിൻഡോസ്11 ഇൻസ്റ്റാൾ ചെയ്യുക.
ഓഹരി വിപണിയിലെ പല ട്രേഡർമാരും ഒന്നിലധികം പിസികൾ ഉപയോഗിച്ചാണ് അനാലിസിസ് നടത്തുന്നത്, അങ്ങനെയുള്ള ഏതെങ്കിലും സിസ്റ്റത്തിൽ വിൻഡോസ്11 ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിച്ച് പലരും പരാജയപ്പെട്ട് കാണും, അങ്ങനെയുള്ളവർക്കും ഈ ലേഖനം ഉപകാരപ്പെടുമെന്ന് വിശ്വസിക്കുന്നു.
ഒരു വിൻഡോസ്11 lenovo ലാപ്പ് വാങ്ങുക.
ഒരു വിൻഡോസ്11 Bootable Pendrive വാങ്ങുക.
ദയവായി നിങ്ങളുടെ നിർദ്ദേശങ്ങൾ കമന്റായി എഴുതുക.