ഐപിഓ സംബന്ധിച്ച ചോദ്യങ്ങളും, ഉത്തരങ്ങളും
ഐപിഓ യിലെ ബുക്ക് ബിൽഡിങ് എന്താണ് ?
സെബി മാർഗ്ഗനിർദ്ദേശം അനുസരിച്ച് ഐപിഓ യിലെ ബുക്ക് ബിൽഡിംഗ് എന്നത് പരസ്യങ്ങൾ, രേഖകൾ അല്ലെങ്കിൽ മെമ്മോറാണ്ടം അല്ലെങ്കിൽ ഓഫർ ഡോക്യുമെന്റ് എന്നിങ്ങനെയുള്ള മാധ്യമങ്ങൾ ഉപയോഗിച്ച് ഒരു കോർപ്പറേറ്റ് ബോഡി ഇഷ്യൂ ചെയ്യാൻ നിർദ്ദേശിക്കുന്ന സെക്യൂരിറ്റികൾക്കായുള്ള ഡിമാൻഡ് കണ്ടെത്തുകയോ അല്ലെങ്കിൽ ഡിമാൻഡ് ഉണ്ടാക്കി എടുക്കുകയോ ചെയ്യുന്ന ഒരു പ്രക്രിയയാണ്.
ബുക്ക് ബിൽഡിങ് വഴിയുള്ള ഇഷ്യുവും, സാധാരണ പബ്ലിക് ഇഷ്യുവും തമ്മിലുള്ള വ്യത്യാസം എന്താണ്?
ബുക്ക് ബിൽഡിംഗ് വഴി ഓഹരികൾ ഓഫർ ചെയ്യുമ്പോൾ സെക്യൂരിറ്റികൾ ഇഷ്യു ചെയ്യാൻ പോകുന്ന വില മുൻകൂട്ടി അറിയാൻ കഴിയില്ല എന്നാൽ, സാധാരണ പബ്ലിക് ഇഷ്യൂ വഴിയുള്ള ഓഹരികളുടെ കാര്യത്തിൽ, നിക്ഷേപകന് വില മുൻകൂട്ടി അറിയാൻ കഴിയും. ബുക്ക് ബിൽഡിംഗിന്റെ കാര്യത്തിൽ, ഓഹരിയുടെ ഡിമാൻഡ് ദിവസവും അറിയാൻ കഴിയും, എന്നാൽ സാധാരണ പബ്ലിക് ഇഷ്യൂവിന്റെ കാര്യത്തിൽ, ഇഷ്യൂ അവസാനിക്കുമ്പോൾ മാത്രമേ ഡിമാൻഡ് അറിയാൻ കഴിയൂ.
കുറഞ്ഞത് എത്ര ദിവസമാണ് ബുക്ക് ബിൽഡിംഗിൽ ബിഡ് ചെയ്യാൻ കഴിയുന്നത്?
കുറഞ്ഞത് 3 പ്രവൃത്തി ദിവസം
ബുക്ക് ബിൽഡിംഗിന്റെ കാര്യത്തിൽ തറവില (Floor Price) എന്താണ്?
ബിഡ് ചെയ്യാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ വിലയാണ് തറവില.
അപേക്ഷകന് തന്റെ ബിഡുകൾ മാറ്റം വരുത്താൻ കഴിയുമോ?
അപേക്ഷകന് തന്റെ ബിഡുകളിൽ മാറ്റം വരുത്താൻ കഴിയും?
തറവിലയേക്കാൾ താഴ്ന്ന വിലക്ക് അപേക്ഷിക്കാൻ സാധിക്കുമോ?
തറവിലയേക്കാൾ താഴ്ന്ന വിലക്ക് അപേക്ഷിക്കാൻ സാധിക്കില്ല
എന്താണ് പ്രാഥമിക, ദ്വിതീയ വിപണി (Primary & Secondery Market)?
നിക്ഷേപകർക്ക് ഓഹരികൾ അവ ഇഷ്യൂ ചെയ്യുന്ന കമ്പനിയിൽ നിന്ന് നേരിട്ട് വാങ്ങാൻ കഴിയുന്ന വിപണിയാണ് പ്രാഥമിക വിപണി. പ്രൈമറി മാർക്കറ്റിൽ (ഐപിഒ മുതലായവ) നിക്ഷേപകന് ഓഫർ ചെയ്യുകയും സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുകയും ചെയ്ത ശേഷം ഓഹരികൾ ട്രേഡ് ചെയ്യുന്ന മാർക്കറ്റാണ് സെക്കൻഡറി മാർക്കറ്റ്. സെക്കണ്ടറി മാർക്കറ്റിൽ ഇക്വിറ്റി മാർക്കറ്റുകളും ഡെറ്റ് മാർക്കറ്റുകളും ഉൾപ്പെടുന്നു. സെക്കണ്ടറി മാർക്കറ്റ് എന്നത് ലിസ്റ്റ് ചെയ്ത ഇക്വിറ്റികൾ ട്രേഡ് ചെയ്യാനുള്ള ഒരു ഇടമാണ്, അതേസമയം പ്രൈമറി മാർക്കറ്റ് എന്നത് കമ്പനികൾക്ക് ദ്വിതീയ വിപണിയിലേക്ക് പ്രവേശിക്കാനുള്ള വഴിയാണ്.
എന്താണ് ബുക്ക് ബിൽഡിങ്ങിലെ കട്ട്-ഓഫ് വില?
ബുക്ക് ബിൽഡിങ് സമയത്ത് കമ്പനി പ്രൈസ് ബാൻഡ് തീരുമാനിക്കും, എന്നാൽ ഇത് കൂടാതെ അപേക്ഷകന് ഒരു ഓപ്ഷൻ കൂടി നൽകും അതായത് കമ്പനി തീരുമാനിക്കുന്ന ഏറ്റവും ഉയർന്ന വിലയ്ക്ക് അപേക്ഷിക്കുവാനുള്ള അവസരം, അവസാനം ഇഷ്യു കഴിയുമ്പോൾ ഇഷ്യു തുകയെക്കാൾ അധികം നൽകിയ തുക നിക്ഷേപകന് തിരികെ ലഭിക്കും.
ഒരു ഐപിഒയിൽ അപേക്ഷിക്കാൻ പാൻ നമ്പർ നിർബന്ധമാണോ?
2006 ജൂലൈ മുതൽ ഐപിഒ അപേക്ഷകൾക്ക് SEBI പാൻ നമ്പർ നിർബന്ധമാക്കി.
ഒരു IPO എത്ര ദിവസം പൊതുജനങ്ങൾക്കായി തുറന്നിരിക്കും?
ഏറ്റവും കുറഞ്ഞ മൂന്ന് ദിവസം മുതൽ പത്ത് ദിവസം വരെ ഐപിഒ ഓപ്പൺ ആയിരിക്കും.
ഒരു ഐപിഒയ്ക്കുള്ള ‘മാർക്കറ്റ് ലോട്ട് സൈസ്’, ‘മിനിമം ഓർഡർ ക്വാണ്ടിറ്റി’ എന്താണ്?
മാർക്കറ്റ് ലോട്ട് സൈസ് അല്ലെങ്കിൽ മിനിമം ഓർഡർ ക്വാണ്ടിറ്റി, പേര് പറയുന്നതുപോലെ തന്നെ ഒരു ഐപിഒയിൽ അപേക്ഷിക്കുമ്പോൾ നിക്ഷേപകന് അപേക്ഷിക്കാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ ഓഹരികളുടെ എണ്ണമാണ്. നിക്ഷേപകന് കൂടുതൽ ഓഹരികൾക്കായി അപേക്ഷിക്കണമെങ്കിൽ, അവർക്ക് ഐപിഒ മാർക്കറ്റ് ലോട്ടിന്റെ ഗുണിതങ്ങളായി അപേക്ഷിക്കാം
അപേക്ഷിക്കുന്ന എല്ലാവർക്കും ഓഹരി ലഭിക്കുമോ?
ഇല്ല, ഒരു ഐപിഒയിലെ ഓഹരികൾക്കായി അപേക്ഷിക്കുന്നവർക്ക് ഷെയറുകൾ ലഭിക്കുന്നതിന് ഒരു ഗ്യാരണ്ടിയും നൽകുന്നില്ല.
ഐപിഒയിൽ അപേക്ഷിക്കുന്നത്തിൽ നഷ്ട സാധ്യത ഉണ്ടോ?
ഒരു ഐപിഒയിൽ അപേക്ഷിക്കുന്നതും തീർച്ചയായും നഷ്ട സാധ്യത ഉള്ളതാണ്, കമ്പനിയുടെ തുടർ പ്രവർത്തനങ്ങൾക്കനുസരിച്ച് വിപണിയിൽ ഡിമാൻഡിൽ മാറ്റം വരികയും നഷ്ടമോ ലാഭമോ ഉണ്ടാകാനുള്ള സാധ്യതയും വർധിക്കും.
ഓൺലൈനായി ഐപിഒയിൽ എങ്ങനെ അപേക്ഷിക്കാം?
ഈ ലിങ്ക് വഴി ഡീമാറ്റ് അക്കൗണ്ട് രജിസ്റ്റർ ചെയ്ത് ഐപിഒയ്ക്ക് അപേക്ഷിക്കാൻ കഴിയും.
ഐപിഒ ലിസ്റ്റിംഗ് വില എങ്ങനെയാണ് തീരുമാനിക്കുന്നത്?
ബുക്ക് ബിൽഡിംഗ് എന്ന പ്രക്രിയയിലൂടെ ഐപിഒ നടത്തുന്ന നിക്ഷേപ ബാങ്കുകളുടെ സിൻഡിക്കേറ്റ് ആണ് ഐപിഒയുടെ ലിസ്റ്റിംഗ് വില നിശ്ചയിക്കുന്നത്.
റീട്ടെയിൽ നിക്ഷേപകന്റെ പരമാവധി ഐപിഒ സബ്സ്ക്രിപ്ഷൻ തുക 2 ലക്ഷം രൂപയായി പരിമിതപ്പെടുത്തുന്നത് എന്തുകൊണ്ട്?
നിക്ഷേപകരുടെ തരം, നിക്ഷേപ തുക എന്നിവയുടെ അടിസ്ഥാനത്തിൽ സെബി നിക്ഷേപകരെ തരംതിരിച്ചിട്ടുണ്ട്. സാമ്പത്തിക നിർവചനത്തിൽ ഒരു റീട്ടെയിൽ നിക്ഷേപകന് 2 ലക്ഷം രൂപ വരെ മാത്രമേ നിക്ഷേപിക്കാൻ സാധിക്കൂ. റീട്ടെയിൽ നിക്ഷേപകന് 2 ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപിക്കാമെങ്കിലും അവരെ HNI (ഉയർന്ന സാമ്പത്തികമുള്ള വ്യക്തി) ആയി തരം തിരിക്കുന്നതാണ്.
ഐപിഒ ഇഷ്യൂ വിപണിയിൽ ലിസ്റ്റ് ചെയ്യാൻ എത്ര ദിവസം എടുക്കും?
ഇഷ്യൂ അവസാനിപ്പിച്ച് 7 ദിവസത്തിനുള്ളിൽ ഓഹരി സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യപ്പെടും.
സപ്പോർട്ട് ചെയ്യാത്ത സിസ്റ്റത്തിൽ വിൻഡോസ് 11 എങ്ങനെ ഇൻസ്റ്റാൾ ചെയ്യും?