ഓഹരി വിപണിയിൽ ആദ്യ ദിവസത്തെ നിങ്ങളുടെ ഡേ ട്രേഡിംഗ് അനുഭവം എങ്ങനെയായിരുന്നു?
ആദ്യമായി കടന്ന് വരുന്നവർക്ക് പലപ്പോഴും ഡേ ട്രേഡിംഗ് വളരെ ബുദ്ധിമുട്ടാണെങ്കിലും, ആദ്യ ദിവസത്തെ ട്രേഡിങ്ങിൽ തന്നെ വിജയം കണ്ടെത്തിയവർ ധാരാളമുണ്ട്.ഓഹരി വിപണിയിൽ ഡേ ട്രേഡിംഗ് ആരംഭിക്കുമ്പോൾ എന്തുചെയ്യണമെന്നും എന്തുചെയ്യരുതെന്നും അവർ ആദ്യമേ തന്നെ പഠിച്ചതിനാൽ ആകാം അങ്ങനെ സംഭവിച്ചത്.
സുഹൃത്തുക്കളും കുടുംബാംഗങ്ങളും നിങ്ങളോട് ചോദിക്കാൻ സാധ്യതയുള്ള ഏറ്റവും സാധാരണമായ ചോദ്യങ്ങളിൽ ഒന്നാണ് മുകളിലെ ചോദ്യം.
എന്നാൽ ഈ ചോദ്യത്തിന് ഉത്തരം നൽകുന്നതിന് മുമ്പ് ഈ വിഷയത്തെക്കുറിച്ച് നിങ്ങൾ കുറച്ച് കാര്യങ്ങൾ അറിഞ്ഞിരിക്കണം. ആദ്യത്തേത് എന്തെന്നാൽ ഹ്രസ്വകാലവും ദീർഘകാലവും എന്നിങ്ങനെ രണ്ട് തരം ട്രേഡിംഗുകൾ ഉണ്ട് എന്ന് മനസിലാക്കുക.
രണ്ടാമതായി, ഒരു എക്സ്ചേഞ്ചിലെ സ്റ്റോക്കുകൾ ബ്രോക്കറേജ് അക്കൗണ്ടിലൂടെ ട്രേഡ് ചെയ്യുന്നതും അല്ലെങ്കിൽ അതിൽ നിക്ഷേപിക്കുന്നതും രണ്ടും രണ്ടാണെന്ന് മനസിലാക്കുക.
ഓഹരി വിപണിയിൽ വിജയകരമായ ഡേ ട്രേഡിംഗ് തന്ത്രങ്ങൾക്കുള്ള മാനസികാവസ്ഥ എന്താവണം?
വിജയകരമായ ഡേ ട്രേഡിംഗ് തന്ത്രങ്ങൾ ഒരു ട്രേഡറിന്റെ വിജയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാണ്. ശരിയായ മാനസികാവസ്ഥ പിന്തുടരുകയും വികാരങ്ങളെ എങ്ങനെ നിയന്ത്രിക്കാമെന്ന് പഠിക്കുകയും ചെയ്യുന്നതിലൂടെ ട്രേഡിംങ് തന്ത്രങ്ങൾ പിന്തുടരാൻ ട്രേഡർക്ക് കഴിയും.തങ്ങളുടെ വ്യാപാര തീരുമാനങ്ങളെക്കുറിച്ച് അവർ ബോധവാന്മാരായിരിക്കുകയും വേണം.
വിജയികളായ ട്രേഡർ മാർ തത്സമയം വ്യാപാരം ചെയ്യുമ്പോൾ തന്നെ പ്രത്യേക സാഹചര്യങ്ങൾ ഉണ്ടായാൽ വിപണിയിൽ നിന്ന് പിന്നോട്ട് പോകാനും എന്താണ് സംഭവിച്ചതെന്ന് വിശകലനം ചെയ്യാനും കഴിയണം.
ഓഹരി വിപണിയിൽ ഡേ ട്രേഡിംഗ് വിജയത്തിയി ശ്രദ്ധിക്കേണ്ട 6 പ്രധാന കാര്യങ്ങൾ.
അങ്ങേയറ്റം അസ്ഥിരമായ ഓഹരി വിപണിയിലെ ഡേ ട്രേഡിംഗ് വളരെ പ്രയാസകരമായ ഒന്നാണ്, അതുപോലെ തന്നെ വിപണി സംബന്ധമായ ഏറ്റവും പുതിയ വാർത്തകൾ പിന്തുടരുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.
ഇക്കാരണത്താൽ തന്നെ നിങ്ങൾ എല്ലായ്പ്പോഴും വിപണിയുടെ കൂടെ തന്നെ ആണെന്ന് ഉറപ്പാക്കാൻ കഴിയുന്ന ഒരു സിസ്റ്റം നിങ്ങൾക്ക് ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്.
- ഗവേഷണം: നിങ്ങൾ ഡേ ട്രേഡിംഗ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ നിങ്ങളുടെ ലക്ഷ്യങ്ങൾ എന്തൊക്കെയാണെന്നും അവയിലെത്താൻ നിങ്ങളെ സഹായിക്കുന്ന തന്ത്രങ്ങളെക്കുറിച്ചും അറിയാമെന്ന് ഉറപ്പാക്കുക.
- നിങ്ങളുടെ ലക്ഷ്യങ്ങൾ തീരുമാനിക്കുക: നിങ്ങളുടെ ലക്ഷ്യങ്ങൾ എന്തെന്ന് തീരുമാനിച്ച് ഉറപ്പിച്ചാൽ, എല്ലാ ദിവസവും അല്ലെങ്കിൽ ആഴ്ചയും എത്ര പണം നിക്ഷേപിക്കണമെന്നും എത്ര റിസ്ക് എടുക്കാൻ നിങ്ങൾ തയ്യാറാണെന്നും മുൻകൂട്ടി നിശ്ചയിക്കുക.
- ഒരു പദ്ധതി വികസിപ്പിക്കുക: മാർക്കറ്റുകളുടെ ട്രാക്ക് സൂക്ഷിക്കാനും മാർക്കറ്റ് ട്രെൻഡുകളെക്കുറിച്ച് ഉൾക്കാഴ്ച നൽകാനും സഹായിക്കുന്ന ഒരു സിസ്റ്റം സൃഷ്ടിക്കുക.
- വിശ്വസനീയമായ വിവര ഉറവിടങ്ങൾ മാത്രം ഉപയോഗിക്കുക: വ്യത്യസ്ത വിപണികളെയും, ഓഹരികളെയും മാർക്കറ്റ് അവസരങ്ങളെയും കുറിച്ചുള്ള വിവരങ്ങൾക്ക് വേണ്ടി വിശ്വസനീയമായ ഉറവിടങ്ങൾ മാത്രം കണ്ടെത്തി ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക.
- അപ്രതീക്ഷിതമായി സംഭവിക്കാവുന്ന കാര്യങ്ങൾക്കായി മുൻകൂട്ടി ആസൂത്രണം ചെയ്യുക: നിങ്ങൾക്ക് മികച്ച ഒരു വ്യാപാരത്തിനായി അവസരം ലഭിക്കാതെ വരുമ്പോൾ നിങ്ങൾ എന്ത് ചെയ്യണം എന്ന് ആദ്യമേ തന്നെ തീരുമാനിക്കുക.
- ചെറുതായി മാത്രം തുടങ്ങുക: തുടക്കത്തിൽ രണ്ട് കാലുകളും കൊണ്ട് ചാടാൻ ശ്രമിക്കരുത്.
ഡേ ട്രേഡിങ്ങിൽ നിങ്ങളുടെ പുരോഗതി ട്രാക്ക് ചെയ്യാനുള്ള മികച്ച വഴികൾ.
ചാർട്ടുകളും ഗ്രാഫുകളും മുഖേന തത്സമയം ട്രേഡർമാർ അവരുടെ പുരോഗതി ട്രാക്കുചെയ്യുന്നത് വളരെ പ്രധാനപ്പെട്ടകാര്യമാണ്, അതുവഴി അവർക്ക് മികച്ച തീരുമാനങ്ങൾ എടുക്കാൻ കഴിയും. TradingView പോലുള്ള പ്ലാറ്റ്ഫോം ഉപയോഗിച്ചോ Google Sheet ഉപയോഗിച്ചോ ഇത് ചെയ്യാൻ സാധിക്കുന്നതാണ്.
ട്രേഡിംഗ് പ്ലാറ്റ്ഫോമുകൾ വ്യാപാരികൾക്ക് അവരുടെ പുരോഗതി തത്സമയം ട്രാക്ക് ചെയ്യാൻ സഹായിക്കുന്നതിന് ധാരാളം ടൂളുകൾ നൽകുന്നുണ്ട്.
മറ്റ് വ്യാപാരികളിൽ നിന്നുള്ള സ്ഥിതിവിവരക്കണക്കുകളുമായി അവരുടെ വ്യാപാര പ്രവർത്തനങ്ങളെ താരതമ്യം ചെയ്യാനുള്ള ടൂളുകളും ചില പ്ലാറ്റ്ഫോമുകൾ അവരുടെ ഉപഫോക്താക്കൾക്ക് നൽകാറുണ്ട്, അതുപോലെ തന്നെ മാർക്കറ്റ് വിവരങ്ങളും, വാർത്തകളും അത് പോലെയുള്ള മറ്റ് ഉപയോഗപ്രദമായ ടൂളുകളും പല ബ്രോക്കർമാരും നൽകാറുണ്ട്.
താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്താൽ Google Sheet ഉപയോഗിച്ചുള്ള സിംപിളായ ഒരു ട്രാക്കർ നിങ്ങൾക്ക് പകർത്താൻ സാധിക്കുന്നതാണ്.
https://docs.google.com/spreadsheets/d/1wzgh0gXdQUM65LgTXTqULGgjwJl1mlGIomgIlst7XRM/edit?usp=sharing
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഗൂഗിൾ ഷീറ്റ് എങ്ങനെ കോപ്പിചെയ്യാം എന്ന് മനസിലാക്കാം https://youtu.be/BoAlfhaUBvI
നിക്ഷേപം ഇന്ന് തന്നെ ആരംഭിക്കുവാൻ ഒരു ഡിസ്കൗണ്ട് ബ്രോക്കറെ തിരഞ്ഞെടുക്കുക.