ഏത് കുറഞ്ഞ ശമ്പളക്കാർക്കും ദുബായിൽ സീറോ ബാലൻസ് ബാങ്ക്അക്കൗണ്ട് തുറക്കുവാൻ അവസരം, സാലറി ട്രാൻസ്ഫർ ചെയ്യേണ്ടതില്ല, മിനിമം ബാലൻസ് സൂക്ഷിക്കേണ്ട ആവശ്യവുമില്ല, മിനിമം സാലറിയും ആവശ്യവുമില്ല.
CBD ബാങ്ക് ആണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ദുബായിൽ സീറോ ബാലൻസ് ബാങ്ക്അക്കൗണ്ട് തുറക്കുവാൻ താഴെയുള്ള താഴെ പറയുന്ന വിധം ചെയ്യുക.
Step 1. ഈ ലിങ്ക് വഴി പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
Step 2. ആപ്പ് ഓപ്പൺ ചെയ്യുക Sign Up എന്ന ബട്ടൺ ക്ലിക് ചെയ്യുക.
Step 3. തുടർന്ന് വരുന്ന സ്ക്രീനിൽ നിങ്ങളുടെ വിവരങ്ങൾ നൽകി സൈൻഅപ് (Sign up) ബട്ടൺ ക്ലിക്ക് ചെയ്യുക.
( Prefferd Name- നിങ്ങളുടെ പേര് ടൈപ്പ് ചെയ്യുക ,
Mobile Number -നിങ്ങളുടെ യുഎഇ മൊബൈൽ നമ്പർ ടൈപ്പ് ചെയ്യുക,
Email ID- നിങ്ങളുടെ ഉപയോഗത്തിലുള്ള ഇമെയിൽ വിലാസം ടൈപ്പ് ചെയ്യുക,
Password – ലെറ്ററുകളും നമ്പറുകളും ഉൾക്കൊള്ളുന്ന രീതിയിൽ ഉള്ള പെട്ടന്ന് മറക്കാത്ത പാസ്വേഡ് ടൈപ്പ് ചെയ്യുക ,
Re type Password – അതേ പാസ്വേഡ് തന്നെ വീണ്ടും ടൈപ്പ് ചെയ്യുക
തുടർന്ന് സൈനപ് ബട്ടൺ അമർത്തുക തുടർന്ന് മൊബൈലിൽ വരുന്ന ഓടിപി ഉപയോഗിച്ച് വെരിഫൈ ചെയ്യുക, ഫിംഗർ പ്രിന്റ് സപ്പോർട്ട് ചെയ്യുന്ന ഫോൺ ആണെങ്കിൽ എനേബിൾ ഫിംഗർ പ്രിന്റ് എന്ന ബട്ടൺ കാണിക്കും അതിൽ പ്രെസ്സ് ചെയ്ത് ഫിംഗർ പ്രിന്റ് എനേബിൾ ചെയ്ത് വെരിഫൈ ചെയ്യുക )
Step 4. തുടർന്ന് വരുന്ന നിങ്ങളുടെ ഡാഷ്ബോർഡ് സ്ക്രീനിൽ കറണ്ട് അക്കൗണ്ട് (Current Account) എന്നതിന് നേരെയുള്ള ആക്ടിവേറ്റ് (Activate) എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
Step 5. റെഫറൽ കോഡ് (referral code) ഉണ്ടോ എന്ന് പരിശോധിക്കുക ഇല്ലെങ്കിൽ R051310558 ഈ കോഡ് കോപ്പി ചെയ്തോ ടൈപ്പ് ചെയ്ത് നൽകുക ശേഷം ആക്ടിവേറ്റ് ബട്ടൺ അമർത്തുക.
Step 6. സ്കാൻ എമിറേറ്റ്സ് ഐഡി ബട്ടൺ ക്ലിക്ക് ചെയ്ത്, ഐഡിയുടെ രണ്ട് സൈഡും സ്കാൻ ചെയ്യുക.
(ഐഡി സ്കാൻ ചെയ്ത ശേഷം ഐഡി നമ്പർ, പേര് അങ്ങനെയുള്ള വിവരങ്ങൾ എല്ലാം ആപ്പിൽ കൃത്യമായി തന്നെയാണോ സ്കാൻ ആയിട്ടുള്ളത് എന്ന് ഉറപ്പ് വരുത്തുക. എന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ ഐഡി വീണ്ടും സ്കാൻ ചെയ്ത് കൃത്യമായ വിവരങ്ങൾ നൽകുക.)
Step 7. തുടർന്ന് വരുന്ന ഭാഗത്ത് A Few more Details എന്ന് കാണാം അവിടെ ശരിയായ വിവരങ്ങൾ നൽകുക.
(Name of Employer- നിങ്ങളുടെ കമ്പനിയുടെ പേര് വിവരങ്ങൾ നൽകുക,
Profession on Visa – നിങ്ങളുടെ വിസയിലെ പ്രൊഫഷൻ സെലക്ട് ചെയ്യുക, നിങ്ങളുടെ പ്രൊഫഷൻ കാണുന്നില്ല എങ്കിൽ Other Positions എന്നത് സെലക്ട് ചെയ്യുക ,
Your Monthly Income – നിങ്ങളുടെ ശമ്പളം എത്രയാണെന്ന് ടൈപ്പ് ചെയ്യുക,
Your Mothers Maiden Name – നിങ്ങളുടെ അമ്മയുടെ പേര് നൽകുക, തുടർന്ന് വരുന്ന ചോദ്യങ്ങൾക്ക് Yes അല്ലെങ്കിൽ No എന്ന് തിരഞ്ഞെടുക്കുക,
അതായത് Qtn 1. ഇരട്ട പൗരത്വം ഉണ്ടോ എന്നത് ഇല്ലെങ്കിൽ No എന്നത് സെലക്ട് ചെയ്യുക, Qtn 2. അമേരിക്കൻ പൗരത്വം ആണോ എന്നത്, അല്ലെങ്കിൽ No എന്നത് സെലക്ട് ചെയ്യുക, Qtn 3. ഡിപ്ലോമാറ്റിക് പാസ്പോർട്ട് ഉണ്ടോ എന്നത്, ഇല്ലെങ്കിൽ No എന്നത് സെലക്ട് ചെയ്യുക Next ബട്ടൺ അമർത്തുക.)
Step 8. തുടർന്ന് വരുന്ന ഭാഗത്ത് നിങ്ങളുടെ ലൊക്കേഷൻ ടൈപ്പ് ചെയ്യുക.
(ഓർക്കുക നിങ്ങൾക്ക് എമിറേറ്റ്സ് പോസ്റ്റ് വഴി ആണ് ATM കാർഡ് വരുന്നത്, നിങ്ങളുടെ Emirates ID വെരിഫൈ ചെയ്ത് നിങ്ങളുടെ കൈവശം നേരിട്ട് മാത്രമേ ATM കാർഡ് നൽകൂ, അതിനാൽ നിങ്ങൾ അഡ്രസ്സ് നൽകുമ്പോൾ ശ്രദ്ധിച്ച് മാത്രം നൽകുക, Home Address അല്ലെങ്കിൽ Work Address ഏതെങ്കിലും സെലക്ട് ചെയ്ത് നിങ്ങൾക്ക് നേരിട്ട് കാർഡ് വാങ്ങാൻ കഴിയുന്ന അഡ്രസ്സ് മാത്രം നൽകുക.
ഇത്രയും ആയാൽ നിങ്ങളുടെ അക്കൗണ്ട് റെഡി ആകുന്നതാണ്, നിങ്ങളുടെ ഡാഷ് ബോർഡിൽ Current Account എന്ന ഭാഗത്ത് ക്ലിക്ക് ചെയ്താൽ അക്കൗണ്ട് നമ്പർ (Account Number) ഐബാൻ നമ്പർ (IBAN Number) എന്നിങ്ങനെയുള്ള ഡീറ്റെയിൽസ് കാണാൻ കഴിയുന്നതാണ്.
Transaction Limit 5000 എന്ന് കാണിക്കുന്നത് ATM കാർഡ് കിട്ടി അത് ആക്റ്റീവ് ചെയ്താൽ ലിമിറ്റ് മാറുന്നതാണ്. അവിടെ തന്നെയുള്ള Transfer My Salary To CBD എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ അക്കൗണ്ട് ഡീറ്റെയിൽസ് നിങ്ങളുടെ കമ്പനിയുടെ HR ഡിപ്പാർട്ട്മെന്റിലേക്ക് ഇമെയിൽ ആയി അയക്കാൻ കഴിയുന്നതാണ്.
രണ്ട് ദിവസത്തിന് ശേഷം ATM കാർഡ് ലഭിക്കും, ATM കാർഡ് കിട്ടിയാൽ ഉടൻ ആപ്പ് തുറന്ന് Cards എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത് Activate Cards എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് ചോദിക്കുന്ന ഡീറ്റെയിൽസ് നൽകി കാർഡ് ആക്ടിവേറ്റ് ചെയ്യാൻ കഴിയും.
പ്രത്യേക ചാർജ് ഒന്നും ഇല്ലാതെ മാസം രണ്ട് തവണ ഇന്ത്യയിലേക്ക് പണമയക്കാൻ ഈ അക്കൗണ്ട് വഴി സാധിക്കുന്നതാണ് രണ്ട് തവണ കഴിഞ്ഞാൽ 10.50 AED ഫീ ബാങ്ക് ഈടാക്കുന്നതാണ്.
നാട്ടിലേക്ക് പണം അയക്കുമ്പോൾ ഉള്ള എക്സ്ചേഞ്ചുകളിലെ സർവീസ് ചാർജ് അടക്കം കണക്ക് കൂട്ടുമ്പോൾ എക്സ്ചേഞ്ചിൽ നിന്നും അയക്കുന്നതിനേക്കാൾ ലാഭകരമാണ് CBD ആപ്പ് വഴി നേരിട്ട് പണം അയക്കുന്നത്.
CBD യിൽ നിന്ന് CBD യിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാൻ ഫീ ഒന്നും ഇല്ല, മറ്റ് ബാങ്കുകളിലേക്ക് പണം അയക്കുന്നത്തിനുള്ള ഫീ വിവരങ്ങൾ ആപ്പിൽ തന്നെ ലഭ്യമാണ്.
ഈ ആപ്പ് ഉപയോഗിച്ച് തന്നെ ക്രെഡിറ്റ് കാർഡ്, ഗോൾഡ് അക്കൗണ്ട് അങ്ങനെ വിവിധ അക്കൗണ്ടുകൾ തുറക്കാൻ കഴിയും. ഓഹരി നിക്ഷേപങ്ങൾക്കും cbd ബാങ്ക് സൗകര്യം ഒരുക്കുന്നുണ്ട്, ബാങ്കിന്റെ വെബ്സൈറ്റ് സന്ദർശിച്ചാൽ വിശദ വിവരങ്ങൾ ലഭിക്കുന്നതാണ്.
Update: August 01-01-2022 : CBD ബാങ്കിന്റെ പുതിയ നിർദ്ദേശം അനുസരിച്ച് OCT 31 മുതൽ 3000 AED മിനിമം ബാലൻസ് ഈ അക്കൗണ്ടിന് നിർബന്ധമാണ്, എന്നാൽ എല്ലാമാസവും നിങ്ങളുടെ സാലറി ഈ അക്കൗണ്ടിലേക്കാണ് ട്രാൻസ്ഫർ ചെയ്യുന്നതെങ്കിൽ മിനിമം ബാലൻസ് ആവശ്യമില്ല.