ഒരു എൻആർഐക്ക് എങ്ങനെ ഒരു ഡീമാറ്റ് ഓപ്പൺ ആക്കാം?
നോൺ റസിഡന്റ് ഇൻഡ്യൻ (എൻആർഐ) എന്നാൽ ഇന്ത്യക്ക് പുറത്ത് താമസിക്കുന്ന വ്യക്തി അല്ലെങ്കിൽ ഇന്ത്യൻ പൗരനായ അഥവാ ഇന്ത്യൻ വംശജനായ വ്യക്തിയാണ്. എൻആർഐക്ക് ഡീമാറ്റ് അക്കൗണ്ടും ട്രേഡിങ്ങ് അക്കൗണ്ടും എങ്ങനെ തുറക്കാം എന്ന് ഗൂഗിളിൽ തിരഞ്ഞാൽ ഒരു നൂറായിരം ഉത്തരം കിട്ടും, പക്ഷെ ശരിയായ ഉത്തരം എങ്ങും കിട്ടുന്നില്ല.
എൻആർഐ ആയ ഒരാൾ നോർമൽ ട്രേഡിങ്ങ് അക്കൗണ്ട് ഉപയോഗിക്കുന്നത് നിയമ വിരുദ്ധം ആണ്. എൻആർഐക്ക് ഡീമാറ്റ് അക്കൗണ്ടും ട്രേഡിങ്ങ് അക്കൗണ്ടും എങ്ങനെ തുറക്കാം എന്നാണ് ഇവിടെ വിശദമാക്കാൻ ശ്രമിക്കുന്നത്.
പോർട്ട്ഫോളിയോ ഇൻവെസ്റ്റ്മെന്റ് സ്കീമിന് (PIS) കീഴിൽ, റീപാട്രിയേഷൻ അല്ലെങ്കിൽ നോൺ റീപാട്രിയേഷൻ അടിസ്ഥാനത്തിൽ മാത്രമേ, എൻആർഐക്ക് ഒരു ഇന്ത്യൻ കമ്പനിയുടെ ഓഹരികളോ, മറ്റ് ഫിനാൻഷ്യൽ ഉത്പന്നങ്ങളോ സ്റ്റോക്ക് എക്സ്ചേഞ്ചുകളിലൂടെ വാങ്ങാൻ കഴിയുകയുള്ളു.
എന്താണ് പോർട്ട്ഫോളിയോ ഇൻവെസ്റ്റ്മെന്റ് (PIS)?
പോർട്ട്ഫോളിയോ ഇൻവെസ്റ്റ്മെന്റ് സ്കീം (പിഐഎസ്) റിസർവ് ബാങ്കിന്റെ ഒരു സ്കീമാണ്.
നോൺ റെസിഡന്റ് ഇന്ത്യക്കാർക്ക് (എൻആർഐകൾക്ക്) പോർട്ട്ഫോളിയോ ഇൻവെസ്റ്റ്മെന്റ് സ്കീമിന് കീഴിൽ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ നിന്നും ഇന്ത്യൻ കമ്പനികളുടെ ഓഹരികൾ അല്ലെങ്കിൽ കൺവേർട്ടിബിൾ ഡിബഞ്ചറുകൾ വാങ്ങാനും വിൽക്കാനും കഴിയും.
ഈ ആവശ്യത്തിനായി, എൻആർഐ /പിഐഓ (പേഴ്സൺ ഓഫ് ഇൻഡ്യൻ ഒറിജിൻ) പോർട്ട്ഫോളിയോ നിക്ഷേപത്തിൽ ഇടപാടുകൾ നടത്തുന്ന ഒരു ബാങ്കിന്റെ പ്രത്യേക ശാഖയിലേക്ക് അപേക്ഷിക്കണം. എല്ലാ വിൽപ്പന/വാങ്ങൽ ഇടപാടുകളും ഈ ബ്രാഞ്ച് വഴിയാണ് നടത്തേണ്ടത്.
ബാങ്കുകൾ ആണ് എൻആർഐക്ക് വേണ്ടി പിഐഎസ് അക്കൗണ്ടുകൾ തുറക്കുന്നത്. പിന്നീട് ബ്രോക്കർ കമ്പനികൾ ഓരോ ഇടപാടുകളും ഈ പിഐഎസ്സ് അക്കൗണ്ട് വഴി ആണ് നടത്തുന്നത്.
ഓരോ വാങ്ങൽ വിൽക്കലുകൾ നടക്കുമ്പോഴും ആദ്യം ബാങ്ക് അക്കൗണ്ടിൽ നിന്നും ഈ പിഐഎസ് അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യുകയും പിന്നീട് ഡീമാറ്റ് അക്കൗണ്ടിലേക്ക് എത്തുകയും ചെയ്യുന്നു.
ഓരോ ഇടപാടിനും ബാങ്കുകൾ ഏകദേശം നൂറു രൂപ മുതൽ ഫീ ഈടാക്കുന്നതാണ്, കൂടാതെ പീഐഎസ്സ് എഎംസി ചാർജ് എന്നിങ്ങനെ വർഷം ഏകദേശം ആയിരം രൂപ മുതൽ ഈടാക്കും, കൂടാതെ ബ്രോക്കർ ഈടാക്കുന്ന ഫീ, മറ്റ് ചാർജുകൾ, എന്നിങ്ങനെ ഒരു വലിയ തുക തന്നെ ഓരോ ഇടപാടിനും ചിലവ് വരും.
ചെറിയ തോതിൽ നിക്ഷേപം ചെയ്യുന്നവരെ സംബന്ധിച്ച് ഈ വലിയ ചിലവുകൾ ചിന്തിക്കാൻ പോലും കഴിയുന്ന കാര്യമല്ല, കൂടാതെ പീഐഎസ്സ് വഴി ഇൻട്രാഡേ ട്രേഡിങ്ങ് അനുവദിക്കുന്നില്ല.
എൻആർഓ അടിസ്ഥാനത്തിലുള്ള ട്രേഡിങ്ങ് അക്കൗണ്ടുകൾ.
എന്നാൽ എൻആർഓ അക്കൗണ്ടിന്റെ അടിസ്ഥാനത്തിൽ ഡീമാറ്റ് അക്കൗണ്ട് എടുക്കാൻ ഇപ്പോൾ പല ബ്രോക്കർ കമ്പനികളും അനുവദിക്കുന്നുണ്ട്, ഇത്തരം അക്കൗണ്ടുകൾക്ക് പീഐഎസ്സ് ആവശ്യം ഇല്ല.
പക്ഷെ ഇത്തരം അക്കൗണ്ടുകൾ എടുക്കാൻ ബ്രോക്കർ സ്ഥാപനവും ബാങ്കുകളുമായി ഉള്ള സഹകരണം അത്യാവശ്യം ആണ്.
പല ബാങ്കുകളും ഇത്തരം എൻആർഓ ഡീമാറ്റ് അക്കൗണ്ട്കളെ സപ്പോർട്ട് ചെയ്യുന്നില്ല, ബാങ്കുകളിൽ പീഐഎസ്സ് വഴികിട്ടുന്ന ഫീസ് കിട്ടില്ല എന്നതാണ് ഇതിനുകാരണം.
ചില ബ്രോക്കർ മാർ പീഐഎസ്സ് ഇല്ലാതെ അക്കൗണ്ട് എടുക്കാം എന്ന് പറയാറുണ്ടെങ്കിലും അവർ ഇൻട്രാഡേയും മറ്റും സപ്പോർട്ട് ചെയ്യുന്നതായി കാണുന്നില്ല, അത് മാത്രം അല്ല ഇത്തരം അക്കൗണ്ട്കളുടെ ഫീസുകൾ എല്ലാം വളരെ കൂടുതൽ ആണെന്നും കാണാം.
ഇനി തുടർന്ന് വരുന്ന ഭാഗങ്ങൾ ലേഖകന്റെ സ്വന്തം അഭിപ്രായം ആണ്, റെഫെറൽ ലിങ്കുകൾ ഉപയോഗിച്ചിട്ടുണ്ട് ആവശ്യമെങ്കിൽ മാത്രം ലിങ്ക് ഉപയോഗിക്കുക.
എന്റെ അഭിപ്രായത്തിൽ നിങ്ങൾ പീഐഎസ്സ് ഉപയോഗിച്ച് ഒരിക്കലും അക്കൗണ്ട് തുറക്കാൻ പാടില്ല, കാരണം പീഐഎസ്സ് ഉപയോഗിച്ചുള്ള അക്കൗണ്ടിന് വർഷം ആയിരം രൂപ മുതൽ ഫീസ് ഉണ്ട്.
കൂടാതെ നിങ്ങളുടെ ഓരോ ഇടപാടിനും ബാങ്ക് ഏകദേശം നൂറ് രൂപ മുതൽ ചാർജ് എടുക്കും, ഞാനും ഒരക്കൗണ്ട് എടുക്കാൻ വേണ്ടി പലയിടത്തും തിരഞ്ഞു അങ്ങനെയാണ് TradePlusonline എന്ന കമ്പനിയെപ്പറ്റി അറിഞ്ഞത്.
“NAVIA MARKETS LIMITED” എന്നാണു SEBI യിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇവിടെ ക്ലിക്ക് ചെയ്ത് സെബിയുടെ സൈറ്റിൽ എത്തുക Name / Trade Name എന്ന കോളത്തിൽ NAVIA MARKETS LIMITED എന്ന് സേർച്ച് ചെയ്താൽ അവരുടെ Registration No. ഉം അവർ ആരംഭിച്ച വർഷവും എല്ലാം കാണാൻ കഴിയും.
എനിക്ക് ഈ അക്കൗണ്ട് എടുക്കാൻ വേണ്ടി ചിലവായ തുക താഴെ പറയാം.
One Time Fee: 2950Rs (for 10 years)
Courier Charge: 800RS (40 AED) (UAE)
അവർ തന്നെ ഫോം ഫിൽ ചെയ്തു തരും അത് പ്രിന്റ് എടുത്ത് ആവശ്യമുള്ളിടത്ത് ഒപ്പിട്ട് അവർ പറയുന്ന അഡ്രസിലേക്ക് അയച്ചു കൊടുക്കുക.
എനിക്ക് ഏകദേശം പത്ത് ദിവസം കൊണ്ട് അക്കൗണ്ട് ഓപ്പൺ ആയി കിട്ടി, ഞാൻ എസ്സ്ബിഐ യുടെ എൻആർഓ അക്കൗണ്ട് ആണ് ഈ അക്കൗണ്ടിന് വേണ്ടി ഉപയോഗിച്ചത്.
ബ്രോക്കർ ഫീ
ഏകദേശം 0.3% – ഡെലിവെറിക്ക്
ഏകദേശം 0.03% – ഇൻട്രാഡേയ്ക്ക്
പ്രശ്നങ്ങൾ
കുറഞ്ഞ കാലയളവിലെ ലാഭത്തിൽ നിന്ന് (Short Term Capital Gain) 15% TDS പിടിക്കും.
കൂടിയ കാലയളവിലെ ലാഭത്തിൽ നിന്ന് (Long Term Capital Gain) 10% TDS പിടിക്കും.
അതായത് നിങ്ങൾ ഒരു വർഷത്തിൽ താഴെ മാത്രം കയ്യിൽ വച്ച ഒരു ഓഹരി 1000 രൂപ ലാഭത്തിൽ വിറ്റാൽ 15% TDS ആയ 150 രൂപ പിടിച്ച ശേഷം 850 രൂപ മാത്രമേ നിങ്ങൾക്ക് അക്കൗണ്ടിൽ ലഭിക്കുകയുള്ളു.
ഒരു വർഷത്തിന് മുകളിൽ ഓഹരി കയ്യിൽ വച്ച ശേഷമാണ് വിൽക്കുന്നതെങ്കിൽ 10% TDS ആയ 100 രൂപ പിടിച്ച ശേഷം 900 രൂപ മാത്രമേ അക്കൗണ്ടിൽ ലഭിക്കുകയുള്ളു.
ഇത്തരം അക്കൗണ്ട് എടുക്കുന്നതിന് പകരമായി നാട്ടിലുള്ള നിങ്ങളുടെ ഏറ്റവും അടുത്ത ബന്ധുവിന്റെ പേരിൽ സാധാരണ അക്കൗണ്ട് എടുത്തശേഷം, നിങ്ങൾക്ക് മുകളിൽ പറഞ്ഞ ചിലവുകൾ ഒന്നും ഇല്ലാതെ ഓഹരി വ്യാപാരം നടത്താവുന്നതാണ്.