ആമുഖം: ക്യാൻഡിൽ സ്റ്റിക് പാറ്റേണുകൾ എന്നാൽ എന്താണ്?, അത് വിപണിയിലെ ഓഹരി വിലകളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?, എന്തുകൊണ്ട് ക്യാൻഡിൽ സ്റ്റിക് പാറ്റേണുകൾ വളരെ പ്രാധാന്യം അർഹിക്കുന്നു?
ക്യാൻഡിൽ സ്റ്റിക് പാറ്റേണുകൾ എന്നത് കാലക്രമേണ വില മാറ്റങ്ങൾ മനസിലാക്കി തരുന്ന കാൻഡിൽ സ്റ്റിക് ചാർട്ടുകളിലെ പ്രത്യേക രൂപ ഘടനയാണ്. സ്റ്റോക്ക് മാർക്കറ്റിൽ ഉപയോഗിക്കുന്ന ഒരു തരം ടെക്നിക്കൽ അനാലിസിസ് രീതിയാണിത്.
ക്യാൻഡിൽ സ്റ്റിക് പാറ്റേണുകൾ വിപണി എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന്റെ സൂചകങ്ങൾ ആണ്.
മാർക്കറ്റ് ബുള്ളിഷ് അല്ലെങ്കിൽ ബെയറിഷ് ദിശയിലേക്കാണോ പോകുന്നത് എന്ന് വിലയിരുത്താൻ ഓഹരി ട്രേഡർമാർ പാറ്റേണുകൾ ഉപയോഗിക്കുന്നു.
ഒരു അസറ്റിന്റെ ഓപ്പണിംഗ്, ക്ലോസിംഗ്, ഉയർന്ന വില, താഴ്ന്ന വില എന്നിവയെ പ്രതിനിധീകരിക്കുന്ന ഒരു ക്യാൻഡിൽ സ്റ്റിക് ചാർട്ടിൽ ചിലർ വരകൾ വരച്ചാണ് ക്യാൻഡിൽ സ്റ്റിക് പാറ്റേണുകൾ മനസിലാക്കുന്നത്.
ഒരു ഓഹരിയുടെ വില ശ്രേണിയുടെ പ്രകടനം വിശകലനം ചെയ്യാൻ ക്യാൻഡിൽ സ്റ്റിക് പാറ്റേൺ ഉപയോഗിക്കാം.
ക്യാൻഡിൽ സ്റ്റിക് പാറ്റേൺ സ്റ്റോക്കുകളിൽ മാത്രമല്ല കമ്മോഡിറ്റികൾ, സൂചികകൾ, കറൻസികൾ എന്നിവ പോലുള്ള മറ്റ് അസറ്റുകളെയും വിശകലനം ചെയ്യാൻ ഉപയോഗിക്കാൻ കഴിയും.
വിപണി നിർണയം നടത്തുവാൻ ഉയർന്ന സാധ്യതയുള്ള ക്യാൻഡിൽ സ്റ്റിക് പാറ്റേണുകൾ ഏതൊക്കെ?
ക്യാൻഡിൽ സ്റ്റിക് പാറ്റേണുകൾ സാധാരണയായി ഒരു സ്റ്റോക്കിന്റെ ഭാവി വില മാറ്റങ്ങളുടെ സിഗ്നലുകളായി കാണപ്പെടുന്നു.
ചാർട്ടിലെ മറ്റ് ക്യാൻഡിൽ സ്റ്റിക്കുകൾ എങ്ങനെയാണ് വന്നിരിക്കുന്നത് എന്നതിനെ ആശ്രയിച്ച് ക്യാൻഡിൽ സ്റ്റിക് പാറ്റേണുകൾ ലീഡിങ് സൂചകങ്ങളായോ ലാഗിംഗ് സൂചകങ്ങളായോ കാണാൻ കഴിയും.
ഉയർന്ന സംഭവ്യ സാധ്യതകളുള്ള ചില ക്യാൻഡിൽ സ്റ്റിക് പാറ്റേണുകൾ താഴെ പറയുന്നവയാണ്.
• എൻഗൾഫിംഗ് പാറ്റേൺ
ബിയറിഷ് എൻഗൾഫിംഗ് പാറ്റേൺ.

മുകളിലെ ചിത്രം ശ്രദ്ദിക്കുക. ഒരു ബുള്ളിഷ് കാൻഡിലിനു മുൻപിൽ ആ കാൻഡിലിനെ മുഴുവനായി വിഴുങ്ങുന്ന തരത്തിൽ ഒരു കറുത്ത കാൻഡിൽ വരുന്നതാണ് ബെയറിഷ് എൻഗൾഫിംഗ് പാറ്റേൺ. ഇതൊരു ട്രെൻഡ് റിവേഴ്സൽ പാറ്റേണാണ്.
ഒരു അപ്ട്രെൻഡിലാണ് ഇത് രൂപപ്പെടുന്നത്. രണ്ടാമത്തെ കാൻഡിൽ ഒരു വലിയ കറുത്ത കാൻഡിൽ ആണെങ്കിൽ റിവേഴ്സലിന്റെ ശക്തി കൂടും.
അടുത്ത ദിവസം തന്നെ ഒരു ബിയറിഷ് കാൻഡിൽ വന്നാൽ ട്രെൻഡ് റിവേഴ്സൽ ഉറപ്പിച്ച് ഒരു ഷോർട്ട് ട്രേഡ് എടുക്കാൻ കഴിയും, അല്ലെങ്കിൽ നിലവിലുള്ള ട്രേഡിൽ നിന്നും എക്സിറ്റ് ആകാം.
ബുള്ളിഷ് എൻഗൾഫിംഗ് പാറ്റേൺ.

മുകളിലെ ചിത്രം ശ്രദ്ദിക്കുക. ബെയറിഷ് എൻഗൾഫിംഗ് പാറ്റേണിന്റെ നേർ വിപരീതം ആണ് ബുള്ളിഷ് എൻഗൾഫിംഗ്, ആദ്യം വരുന്ന കറുത്ത കാൻഡിലിനെ മുഴുവനായി വിഴുങ്ങാൻ തക്ക വലുപ്പമുള്ള ഒരു വെളുപ്പ് കാൻഡിൽ വരുന്നതാണിത്, ഡൌൺ ട്രെൻഡിൽ വരുന്ന ഈ പാറ്റേൺ ഒരു റിവേഴ്സൽ പാറ്റേണാണ്.
അടുത്ത ദിവസത്തെ ക്യാൻഡിൽ ഒരു ബുള്ളിഷ് കാൻഡിൽ ആണെങ്കിൽ ട്രെൻഡ് റിവേഴ്സൽ ഉറപ്പിക്കുകയും പുതിയ ഒരു ട്രേഡ് നടത്തുകയും ചെയ്യാം.
• പിയേർസിങ് പാറ്റേൺ

മുകളിലെ ചിത്രം ശ്രദ്ദിക്കുക. ഒരു ഡൌൺ ട്രെൻഡിൽ രൂപപ്പെടുന്ന കറുത്ത കാൻഡിലും അതിന് തൊട്ടടുത്തായി ഗ്യാപ് ഡൗണായി രൂപപ്പെടുന്ന ഒരു വെളുത്ത കാൻഡിലും ചേർന്ന പാറ്റേണാണിത്.
ഗ്യാപ് ഡൗണിൽ ഓപ്പൺ ആകുന്ന വെളുത്ത കാൻഡിൽ പിന്നീട് മുകളിലേക്ക് കുതിക്കുകയും പിന്നിലുള്ള കറുത്ത കാൻഡിലിന്റെ അൻപത് ശതമാനത്തിനും മുകളിൽ ക്ലോസ് ആകുകയും ചെയ്യും.
മൂന്നാമതായി വരുന്ന കാൻഡിൽ ഒരു ബുള്ളിഷ് കാൻഡിൽ ആണെങ്കിൽ റിവേഴ്സൽ ഉറപ്പിച്ച് പുതിയ എൻട്രി എടുക്കാം.
• ഷൂട്ടിംഗ് സ്റ്റാർ പാറ്റേൺ

മുകളിലെ ചിത്രം ശ്രദ്ദിക്കുക. ഒരു വലിയ അപ്പർ ഷാഡോ (മുകളിലേക്കുള്ള വലിയ വാൽ) ഉള്ള കാൻഡിൽ ആണിത്. ലോവർ ഷാഡോ പൊതുവെ കാണാറില്ല, ഉണ്ടെങ്കിൽ തന്നെ വളരെ ചെറുതായിരിക്കും, ഇതിന്റെ ബോഡി ചെറുതായിരിക്കും, കളർ കറുപ്പോ വെളുപ്പോ ആകാം.
കുറഞ്ഞത് ഇതിന്റെ ബോഡിയുടെ രണ്ടിരട്ടി വലുപ്പം എങ്കിലും ഷാഡോയ്ക്ക് ഉണ്ടായിരിക്കും.
ഇതൊരു അപ്ട്രെൻഡിൽ ആയിരിക്കും രൂപപ്പെടുന്നത്, ഇതൊരു റിവേഴ്സൽ പാറ്റേൺ ആണ്, അതായത് ഇപ്പോഴുള്ള ട്രെൻഡിനെ മാറ്റി പുതിയ ട്രെൻഡിലേക്ക് മാറ്റുന്ന പാറ്റേൺ.
മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഈ ക്യാൻഡിൽ ഒരു വലിയ കയറ്റത്തിലേക്ക് കയറി പോകുകയും എന്നാൽ കുറച്ച് കഴിയുമ്പോഴേക്ക് അതിന്റെ ഓപ്പൺ പ്രൈസിന്റെ തൊട്ടടുത്ത് ചെന്ന് ക്ലോസ് ആകുകയും ചെയ്യുന്നു.
ഷൂട്ടിംഗ് സ്റ്റാർ അപ്ട്രൻഡിൽ വന്നു കഴിഞ്ഞാൽ ആ ട്രെൻഡിന്റെ അവസാനം ആയി എന്ന് വേണം കരുതാൻ. തൊട്ടടുത്ത കാൻഡിൽ ഒരു ബിയറിഷ് ക്യാൻഡിൽ ആണെങ്കിൽ റിവേഴ്സൽ ഉറപ്പിച്ച ശേഷം പുതിയ ഷോർട്ട് ട്രേഡ് എടുക്കുകയും ചെയ്യാം, അല്ലെങ്കിൽ നിലവിലുള്ള ട്രേഡിൽ നിന്നും എക്സിറ്റ് ആകാം.
വിപണിയുടെ മുകളിലേക്കുള്ള തരംഗത്തിൽ നിങ്ങൾക്ക് എപ്പോഴാണ് വലിയ ലാഭം നേടാനുള്ള അവസരം ലഭിക്കുക?
പാറ്റേൺ എന്ന രൂപ ഘടന ഉണ്ടെന്ന വസ്തുത പല ട്രേഡർമാർക്കും ഇപ്പോഴും അറിയില്ല.
ചില സമയങ്ങളിൽ വിപണി കുതിച്ചുയരുകയും മറ്റ് ചില സമയങ്ങളിൽ താഴേക്ക് പോകുകയും ചെയ്യും.
ഈ പാറ്റേണുകൾ എപ്പോഴാണ് സംഭവിക്കുന്നതെന്ന് ട്രേഡർമാർ മനസിലാക്കേണ്ടത് വളരെ പ്രധാനമാണ്, അങ്ങനെ മനസിലാക്കാൻ സാധിച്ചാൽ അവർക്ക് ട്രേഡിങ്ങിൽ നിന്ന് ലാഭം നേടാനാകും.
അടുത്ത മുകളിലേക്കുള്ള തരംഗത്തിൽ വലിയ ലാഭം നേടാനുള്ള അവസരമുണ്ട്. മറ്റുള്ളവർ അവസരം മനസിലാക്കി പ്രവർത്തിക്കുന്നതിന് മുൻപ് നിങ്ങൾക്ക് വിപണിയിൽ പ്രവേശിക്കണമെങ്കിൽ ക്ഷമയോടെ കാത്തിരിക്കുകയും ശരിയായ സമയം വരുമ്പോൾ വാങ്ങാൻ ശ്രദ്ധിക്കുകയും വേണം.
ഉപസംഹാരം: പാറ്റേണുകൾ എങ്ങനെ വ്യാഖ്യാനിക്കാമെന്നും എങ്ങനെ ഒരു വിദഗ്ദ്ധ നിക്ഷേപകനാകാമെന്നും അറിയുക.
ഒരു സ്റ്റോക്കിന്റെയോ സൂചികയുടെയോ വില പ്രദർശിപ്പിക്കുന്നതിനുള്ള ഒരു ജനപ്രിയ മാർഗമാണ് ക്യാൻഡിൽ സ്റ്റിക് ചാർട്ടുകൾ. ഓപ്പണിംഗ്, ക്ലോസിംഗ് വിലകളും ഹൈ, ലോ വിലകൾ എന്നിവയും, ആ ദിവസത്തെ വോളിയം പോലും ക്യാൻഡിൽ സ്റ്റിക് ചാർട്ടുകളിൽ പ്രദർശിപ്പിക്കാൻ കഴിയും.
ഓരോ പാറ്റേണിനും അതിന്റേതായ അർത്ഥമുണ്ടെന്നും വ്യത്യസ്ത രീതികളിൽ അവ വ്യാഖ്യാനിക്കാമെന്നുമാണ് മനസ്സിലാക്കേണ്ടത്. മറ്റാരെയെങ്കിലും ആശ്രയിക്കുന്നതിലല്ല, അവ സ്വയം എങ്ങനെ വ്യാഖ്യാനിക്കണമെന്ന് പഠിക്കുക എന്നതാണ് പ്രധാന കാര്യം.
നല്ല ഒരു ബ്രോക്കറെ തിരഞ്ഞെടുത്ത് ഇന്ന് തന്നെ നിക്ഷേപം ആരംഭിക്കുക.
പാറ്റേണുകളെ പറ്റിയും ടെക്നികൾ അനാലിസിസ്നെ പറ്റിയും കൂടുതൽ മനസിലാക്കാൻ എങ്ങനെ ഒരു സ്വിംഗ് ട്രേഡർ ആകാം എന്ന പുസ്തകം വായിക്കുക.
Note:
* കറുത്ത കാൻഡിൽ – ബിയറിഷ് കാൻഡിൽ പലപ്പോഴും കറുപ്പ് നിറത്തിൽ കാണപ്പെടുന്നു *
*വെളുത്ത കാൻഡിൽ – ബുള്ളിഷ് കാൻഡിൽ പലപ്പോഴും വെളുപ്പ് നിറത്തിൽ കാണപ്പെടുന്നു*