ഓഹരി ചാർട്ടുകളിൽ ഉപയോഗിക്കുന്ന ഒരു ജനപ്രിയ സാങ്കേതിക സൂചകമാണ് (ടെക്നിക്കൽ ഇൻഡിക്കേറ്റർ) ബോളിംഗർ ബാൻഡ്.
ജോൺ ബോളിംഗർ എന്ന അനലിസ്റ്റ് വികസിപ്പിച്ചെടുത്ത ഒരു സാങ്കേതിക വിശകലന ഉപകരണമാണിത്.
ഒരു സെക്യൂരിറ്റിയുടെ വിലയുടെ മൂവിംഗ് ആവറേജിൽ (SMA) നിന്ന് രണ്ട് സ്റ്റാൻഡേർഡ് ഡീവിയേഷനുകൾ (പോസിറ്റീവ് ആയും നെഗറ്റീവ് ആയും) പ്ലോട്ട് ചെയ്യപ്പെടുന്ന ഒരു സാങ്കേതിക വിശകലന ഇൻഡിക്കേറ്റർ ആണ് ബോളിംഗർ ബാൻഡ്.
ഇതിലെ മൂവിംഗ് ആവറേജിന്റെ കാലയളവ് ഇഷ്ടാനുസരണം മാറ്റാൻ കഴിയുന്നതാണ്.
മുൻകാലങ്ങളിൽ വിലകൾ എവിടെയായിരുന്നുവെന്നും കാലക്രമേണ അവ എങ്ങനെ മാറുന്നുവെന്നും കാണിച്ച് തന്ന് നിക്ഷേപകരെ മികച്ച തീരുമാനങ്ങളെടുക്കാൻ ഈ സൂചകം സഹായിക്കും.
ഒരു ബോളിംഗർ ബാൻഡ് എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
നല്ല തീരുമാനങ്ങൾ എടുക്കാൻ ട്രേഡർമാർ ഉപയോഗിക്കുന്ന ഒരു ചാഞ്ചാട്ട സൂചകമാണ് ബോളിംഗർ ബാൻഡുകൾ. മുൻകാല ഡാറ്റയും നിലവിലെ വിപണി സാഹചര്യങ്ങളും ഉപയോഗിച്ച് ഒരു സ്റ്റോക്കിന്റെയോ മാർക്കറ്റിന്റെയോ ഭാവി വില പ്രവചിക്കാൻ അവ സഹായിക്കുന്നു.
ബോളിംഗർ ബാൻഡിൽ മൂന്ന് ലൈനുകൾ ആണ് ഉള്ളത് ഒന്ന് ഒരു സിമ്പിൾ മൂവിംഗ് ആവറേജും (മധ്യ ബാൻഡ്), മുകളിലും താഴെയും മറ്റ് രണ്ട് ബാൻഡുമാണുള്ളത്.
20 ദിവസത്തെ SMA യിൽ നിന്ന് പോസിറ്റീവ് അല്ലെങ്കിൽ നെഗറ്റീവ് ആയ രണ്ട് സ്റ്റാൻഡേർഡ് ഡീവിയേഷൻ വ്യത്യാസങ്ങൾ ആണ് മുകളിലും താഴെയുമുള്ള ബാൻഡുകൾ ആയി വരുന്നത്, എന്നാൽ അവ ഇഷ്ടപ്പെട്ട രീതിയിൽ പരിഷ്ക്കരിക്കാൻ അനലിസ്റ്റുകൾക്ക് സാധിക്കുന്നതാണ്.

ഒരു ബോളിംഗർ ബാൻഡ് സ്ട്രാറ്റജി ഉപയോഗിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം ഏതാണ്?
ബോളിംഗർ ബാൻഡ്സ് വളരെ ജനപ്രിയമായ ഒരു ഇൻഡിക്കേറ്റർ ആണ്. വില മുകളിലെ ബാൻഡിലേക്ക് അടുത്താൽ വിപണിയിൽ കൂടുതൽ വാങ്ങൽ നടന്നെന്നും വില താഴെയുള്ള ബാൻഡിലേക്ക് അടുക്കുമ്പോൾ വിപണിയിൽ കൂടുതൽ വിൽക്കൽ നടന്നെന്നും ട്രേഡർമാർ വിശ്വസിക്കുന്നു.
ബോളിംഗർ ബാൻഡ് ഒരു മികച്ച ചാഞ്ചാട്ട സൂചകം.
സ്റ്റാൻഡേർഡ് ഡീവിയേഷൻ അസ്ഥിരതയുടെ അളവുകോലായതിനാൽ വിപണി കൂടുതൽ വോളറ്റയിൽ (ചാഞ്ചാട്ടം) ആകുമ്പോൾ ബാൻഡുകൾ SMA യിൽ നിന്ന് അകലാൻ തുടങ്ങും, എന്നാൽ വിപണിയിലെ ചാഞ്ചാട്ടം കുറയുമ്പോൾ ബാൻഡുകൾ SMA യിലേക്ക് ചുരുങ്ങാൻ തുടങ്ങും.
ഇങ്ങനെ ചുരുങ്ങി വളരെ അടുക്കുമ്പോൾ ചാഞ്ചാട്ടം വളരെ കുറവാണെന്നും ഭാവിയിൽ ചാഞ്ചാട്ടം വർദ്ദിക്കാനും വില മുകളിലേക്ക് ഉയരാനും സാധ്യത ഉണ്ടെന്ന് ട്രേഡർമാർ വിശ്വസിക്കുന്നു.
ഇങ്ങനെ ചുരുങ്ങുന്ന അവസ്ഥയെ സ്ക്വീസ് (Squeeze) എന്നാണ് പൊതുവെ വിളിക്കുന്നത്.
അതുപോലെ തന്നെ ബാൻഡ് വളരെ വികസിക്കുമ്പോൾ ചാഞ്ചാട്ടം കൂടുതൽ ആണെന്നും വിൽക്കാനുള്ള സമയമായെന്നും ട്രേഡർമാർ വിശ്വസിക്കുന്നു.
എന്നിരുന്നാലും ഈ ചുരുങ്ങലും വികസിക്കലും ട്രേഡിംഗ് സിഗ്നലുകളല്ല. എപ്പോൾ വിലയിൽ മാറ്റം സംഭവിക്കുമെന്നോ വില ഏത് ദിശയിലേക്കാണ് നീങ്ങുകയെന്നോ ബാൻഡുകൾ ഒരു സൂചനയും നൽകുന്നില്ല.
വിലയുടെ പ്രവർത്തനങ്ങൾ മിക്കവാറും രണ്ട് ബാൻഡുകൾക്കിടയിലാണ് സംഭവിക്കുന്നത്. അതിനാൽ ബാൻഡുകൾക്ക് മുകളിലോ താഴെയോ ഉള്ള ഏതൊരു ബ്രേക്ക്ഔട്ടും പ്രാധാന്യം അർഹിക്കുന്നു.
വില ഉയരാനോ അല്ലെങ്കിൽ താഴാനോ ഉള്ള സൂചനയാണ് ബ്രേക്ക് ഔട്ട് കാണിക്കുന്നത്, എന്നാൽ ഈ ബ്രേക്ക് ഔട്ടിനെ വാങ്ങാനോ വിൽക്കാനോ ഉള്ള സിഗ്നൽ ആയി കാണാൻ പാടില്ല.
പോരാഴ്മകൾ.
വില എത്രത്തോളം മുകളിലേക്ക് പോകുമെന്നോ, എത്രത്തോളം താഴേക്ക് പോകുമെന്നോ ഇത്തരം ബ്രേക്ക് ഔട്ടുകൾ സൂചന നൽകാറില്ല.
ബോളിംഗർ ബാൻഡുകൾ മാത്രമായി ഒരു ട്രേഡിങ്ങിന് ഉപയോഗിക്കാൻ സാധ്യമല്ല, വിലയുടെ ചാഞ്ചാട്ടത്തിന്റെ ഒരു സൂചന മാത്രമാണ് ഇതിൽനിന്ന് ലഭിക്കുക.
ഉപസംഹാരം
സാഹചര്യങ്ങൾ മാറിക്കൊണ്ടേ ഇരിക്കുന്നതിനാൽ ബോളിംഗർ ബാൻഡ് എല്ലാവർക്കും ഒരേപോലെ ഫലപ്രദം ആകാറില്ല.
പരസ്പര ബന്ധമില്ലാത്ത മറ്റ് ഇൻഡിക്കേറ്ററുകളുടെ കൂടെ ഉപയോഗിച്ച് മികച്ച രീതിയിൽ വിപണിയെ മനസിലാക്കാൻ ഇത് വളരെ ഫലപ്രദം ആണ്.
നിക്ഷേപം ഇന്ന് തന്നെ ആരംഭിക്കുവാൻ ഒരു ഡിസ്കൗണ്ട് ബ്രോക്കറെ തിരഞ്ഞെടുക്കുക.