ഡെറ്റ് മാനേജ്മെന്റ് അനാലിസിസ് എന്നാൽ എന്താണ്, അത് നിക്ഷേപകരെ എങ്ങനെ ബാധിക്കുന്നു?
കടം തിരിച്ചടയ്ക്കാൻ കമ്പനികൾക്ക് കഴിയുമെന്ന് ഉറപ്പാക്കാൻ ചെയ്യുന്ന ഒരു വിശകലന രീതിയാണ് ഡെറ്റ് മാനേജ്മെന്റ് അനാലിസിസ്.
പ്രവർത്തനപരമായുള്ളതെന്നും, സാമ്പത്തികപരമായി ഉള്ളതെന്നും ഡെറ്റിനെ രണ്ടായി തരം തിരിക്കാം. ശമ്പള വിതരണം പോലെയുള്ള ദൈനം ദിന പ്രവർത്തനങ്ങൾക്കായി പണം നൽകുന്നതിനായി കമ്പനി അതിന്റെ ആസ്തികൾ ഉപയോഗിക്കുമ്പോൾ പ്രവർത്തനപരമായുള്ള കടം ഉണ്ടാകുന്നു.
കമ്പനി അതിന്റെ ആസ്തികൾ ഈടായി ഉപയോഗിച്ച് ഒരു ബാങ്ക് അല്ലെങ്കിൽ സ്വകാര്യ നിക്ഷേപകൻ പോലുള്ള ഒരു ബാഹ്യ വായ്പക്കാരിൽ നിന്ന് പണം കടം വാങ്ങുമ്പോൾ സാമ്പത്തികപരമായി കടം ഉണ്ടാകുന്നു.
കമ്പനികൾ പണം സ്വരൂപിക്കുന്ന പ്രധാന മാർഗ്ഗങ്ങൾ.
കമ്പനികൾക്ക് പണം സ്വരൂപിക്കുന്നതിന് ഇക്വിറ്റി, വായ്പകൾ, പണമൊഴുക്ക് (ക്യാഷ് ഫ്ലോ) എന്നിങ്ങനെ മൂന്ന് പ്രധാന വഴികളുണ്ട്.
ഇക്വിറ്റി എന്നത് കമ്പനിയുടെ ഷെയർ അഥവാ ഓഹരി വിതരണം വഴിയുള്ള ധന ശേഖരണം ആണ്.
വായ്പകൾ എന്നാൽ ബാങ്കുകളിൽ നിന്നോ നിക്ഷേപകരിൽ നിന്നോ വായ്പയെടുക്കുന്ന പണം ആണ്,മുൻകൂട്ടി നിശ്ചയിച്ച പലിശ നിരക്കിൽ പലിശ സഹിതം തിരിച്ചടയ്ക്കേണ്ട പണമാണിത്.
ചരക്കുകളുടെയും സേവനങ്ങളുടെയും വിൽപ്പനയിലൂടെയോ നിക്ഷേപങ്ങളിലൂടെയോ പണമൊഴുക്ക് അഥവാ ക്യാഷ് ഫ്ലോ സൃഷ്ടിക്കപ്പെടുന്നു.
ഒരു കമ്പനിയുടെ ആസ്തിയെ അപേക്ഷിച്ച് അതിനു എത്ര ബാധ്യതയുണ്ട് എന്നതിന്റെ അളവാണ് ഡെറ്റ് റേഷ്യോ എന്നത്. അതായത് ഒരു കമ്പനിക്ക് 1000 രൂപ മൂല്യമുള്ള ആസ്തികൾ ഉണ്ടെങ്കിലും 1100 രൂപ കടബാധ്യതയുണ്ടെങ്കിൽ, അവരുടെ കടം അനുപാതം 110% ആണ്. ഈ റേഷ്യോ കൂടുന്തോറും ആ കമ്പനിയുടെ അവസ്ഥ മോശമാകുമെന്ന് മനസിലാക്കാം.
മൊത്തം ബാധ്യതകളെ മൊത്തം ഇക്വിറ്റി കൊണ്ട് ഹരിച്ചാണ് ഡെറ്റ്-ഇക്വിറ്റി അനുപാതം കണക്കാക്കുന്നത്. കമ്പനിയുടെ കടക്കാർക്ക് അതിന്റെ ഷെയർഹോൾഡർമാരെ അപേക്ഷിച്ച് കമ്പനിയിൽ എത്ര ശതമാനം അവകാശം ഉണ്ടെന്ന് ഇത് കാണിച്ച് തരുന്നു.
ശക്തമായ സാമ്പത്തിക സ്ഥിതിയുള്ള കമ്പനികളിൽ നിക്ഷേപിക്കുന്നതിനുള്ള ഡെറ്റ് അനാലിസിസ്.
ഒരു കമ്പനിയുടെ സാമ്പത്തിക വിശകലനം പല തരത്തിൽ ചെയ്യാം. കമ്പനിയുടെ സാമ്പത്തിക വിവരങ്ങളുടെ ഒരു സ്നാപ്പ്ഷോട്ട് എടുക്കുക എന്നതാണ് ഏറ്റവും സാധാരണമായ രീതികളിൽ ഒന്ന്.
ഒരു സാമ്പത്തിക സ്നാപ്പ്ഷോട്ട് എന്നത് കമ്പനിയുടെ നിലവിലെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ഒരു ആശയം നേടുന്നതിനുള്ള വേഗത്തിലും എളുപ്പത്തിലും ഉള്ള മാർഗമാണ്.
സ്നാപ്പ്ഷോട്ടിൽ ഇൻകം സ്റ്റേറ്റ്മെന്റുകൾ, ബാലൻസ് ഷീറ്റുകൾ, ക്യാഷ് ഫ്ലോ സ്റ്റേറ്റ്മെന്റുകൾ, കമ്പനിയുടെ സാമ്പത്തിക സ്ഥിതി വിവരിക്കുന്ന മറ്റ് പ്രധാനപ്പെട്ട ഡാറ്റകൾ എന്നിവ ഉൾപ്പെടുന്നു.
സ്റ്റോക്ക് വാങ്ങുന്നതിന് മുമ്പ് കമ്പനിയുടെ ഡെറ്റ് അനാലിസിസ് എങ്ങനെ വിലയിരുത്താം?
കമ്പനിയുടെ ഡെറ്റ്-ഇക്വിറ്റി അനുപാതം കണ്ടെത്തുക എന്നതാണ് ആദ്യപടി. എത്രമാത്രം ആസ്തിയുണ്ട് എന്നതിനെ അപേക്ഷിച്ച് കമ്പനിയുടെ ബാലൻസ് ഷീറ്റിൽ എത്ര കടമുണ്ട് എന്നതിന്റെ സൂചകമാണിത്. ഡെറ്റ്-ഇക്വിറ്റി അനുപാതം കൂടുന്തോറും കമ്പനിക്ക് വീട്ടാൻ കഴിയാത്തത്ര അളവിലാണ് കടം എന്ന് മനസിലാക്കി ആ ഓഹരിയെ ഒഴിവാക്കാൻ ശ്രമിക്കുക.
ഓരോ വർഷവും ഒരു കമ്പനി അതിന്റെ കടത്തിന് വേണ്ടി എത്ര മാത്രം പലിശ ചെലവ് നൽകുന്നുവെന്ന് നോക്കുക എന്നതാണ് രണ്ടാമത്തെ ഘട്ടം. ഇത് ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റുകളിൽ കാണാവുന്നതാണ്.
ഒരു കമ്പനിക്ക് അതിന്റെ കുടിശ്ശികയുള്ള കടത്തിന് എത്ര എളുപ്പത്തിൽ പലിശ നൽകാനാകുമെന്ന് നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന കടത്തിന്റെയും ലാഭക്ഷമതയുടെയും അനുപാതമാണ് ഇന്ററസ്റ്റ് കവറേജ് റേഷ്യോ.
ഇന്ററസ്റ്റ് കവറേജ് അനുപാതം.
ഒരു നിശ്ചിത കാലയളവിൽ കമ്പനിയുടെ പലിശയ്ക്കും നികുതികൾക്കും (EBIT) മുമ്പുള്ള വരുമാനത്തെ അതിന്റെ പലിശ ചെലവുകൊണ്ട് ഹരിച്ചാണ് ഇന്ററസ്റ്റ് കവറേജ് അനുപാതം കണക്കാക്കുന്നത്.
കുറഞ്ഞ പലിശ ചെലവ് ഉള്ള കമ്പനിയുടെ ഓഹരികൾ വാങ്ങുമ്പോൾ കമ്പനി കൂടുതൽ ലാഭ മാർജിൻ നേടാനും അതുവഴി നിങ്ങൾക്കും നേട്ടം ഉണ്ടാക്കാൻ കഴിയും.
ഉപസംഹാരമായി, ഒരു കമ്പനിയുടെ ഡെറ്റ് മാനേജ്മെന്റ് അനാലിസിസ് അതിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെക്കുറിച്ച് നിക്ഷേപകരെ അറിയിക്കുന്നു. ഒരു സ്ഥാപനത്തെ ശരിയായി മനസ്സിലാക്കാനും വിലമതിക്കാനും ശ്രമിക്കുന്ന ഏതൊരു നിക്ഷേപകനും കമ്പനിയുടെ ഡെറ്റ് മാനേജ്മെന്റ് അനാലിസിസ് നടത്തുന്നത് നല്ലതാണ്.